മുംബൈ: ചൊവാഴ്ച്ച നേട്ടത്തില്‍ കാലുറപ്പിച്ച് വിപണി വ്യാപാരം തുടങ്ങി. രാവിലെ സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം മുന്നേറ്റം കയ്യടക്കിയിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 550 പോയിന്റ് മറികടന്ന് 49,560 നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,650 പോയിന്റ് നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു.

ഹിന്ദുസ്താന്‍ യുണിലെവര്‍, ടൈറ്റന്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഓഎന്‍ജിസി, എന്‍ടിപിസി ഓഹരികള്‍ 2 ശതമാനത്തോളം നേട്ടത്തിലാണ് രാവിലെ സെന്‍സെക്സില്‍ വ്യാപാരം നടത്തുന്നത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. കൂട്ടത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.8 ശതമാനം മുന്നേറിയിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും ബിഎസ്ഇ സ്മോള്‍ക്യാപും 0.9 ശതമാനം വീതം രാവിലെ ഉയര്‍ച്ച കുറിച്ചു.
എണ്ണവില
രാജ്യാന്തര വിപണിയില്‍ ഇന്ന് എണ്ണവില കുറഞ്ഞത് കാണാം. സൂയസ് കനാലില്‍ ഒരാഴ്ച്ചയായി തടസ്സപ്പെട്ട കപ്പല്‍ ഗതാഗതം പുനഃസ്ഥാപിച്ചതോടെ അസംസ്കൃത എണ്ണയുടെ വില ചൊവാഴ്ച്ച ഇടിഞ്ഞു. ഈ വാരം നടക്കാനിരിക്കുന്ന ഓപെക് പ്ലസ് കൂടിക്കാഴ്ച്ച (എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെയും അനുബന്ധ പങ്കാളികളുടെയും കൂട്ടായ്മ) സാമ്പത്തിക ലോകം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ആശങ്കകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദനം പരിമിതപ്പെടുത്തണോയെന്ന് യോഗം ചര്‍ച്ച ചെയ്യും.

ചൊവാഴ്ച്ച ബ്രെന്‍ഡ് ക്രൂഡിന് 15 സെന്റ് കുറഞ്ഞ് ബാരലിന് 64.83 ഡോളറാണ് വില രേഖപ്പെടുത്തുന്നത് (0.2 ശതമാനം ഇടിവ്). തിങ്കളാഴ്ച്ച 0.6 ശതമാനം വിലവര്‍ധനവ് ബ്രെന്‍ഡ് ക്രൂഡ് കയ്യടക്കിയിരുന്നു. യുഎസ് എണ്ണയ്ക്കും ഇന്ന് വിലയിടിഞ്ഞു. 1 സെന്റ് കുറഞ്ഞ് ബാരലിന് 61.55 ഡോളര്‍ എന്ന നിരക്കിലാണ് യുഎസ് എണ്ണയുടെ വ്യാപാരം. ഇന്നലെയും യുഎസ് എണ്ണയ്ക്ക് 1 ശതമാനം വിലയിടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃ എണ്ണയ്ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ ചൊവാഴ്ച്ച ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറിയിട്ടുണ്ട്. പെട്രോളിനും 22 പൈസയും ഡീസലിന് 23 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത്.

സ്വര്‍ണവില
സ്വര്‍ണവിലയും ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചൊവാഴ്ച്ച സ്വര്‍ണം കൂപ്പുകുത്തി. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും അമേരിക്കയുടെ ട്രഷറി വരുമാനം കൂടിയതും സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം കൂട്ടുകയാണ്. രാവിലെ സ്വര്‍ണം ഔണ്‍സിന് 1,710.03 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്; വിലയിടിവ് 0.1 ശതമാനം. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 1,711.10 ഡോളറിലേക്കെത്തി.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications