മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും തിങ്കളാഴ്ച്ച നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഇതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിന് മുകളില്‍ തുടരുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 500 പോയിന്റ് ഉയര്‍ന്ന് 48,380 എന്ന നിലയിലേക്കെത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 145 പോയിന്റ് കയറി 14,500 എന്ന നിലയും കൈവരിച്ചു. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.28 ശതമാനം), പവര്‍ ഗ്രിഡ് (-0.33 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-2.68 ശതമാനം) ഓഹരികളാണ് തുടക്കത്തിലെ ചുവപ്പില്‍ കുടുങ്ങിയത്.

നേട്ടക്കാരുടെ പട്ടികയില്‍ ഐസിഐസിഐ ബാങ്ക് (3.96 ശതമാനം), ഓഎന്‍ജിസി (2.78 ശതമാനം), ആക്സിസ് ബാങ്ക് (2.52 ശതമാനം), എസ്ബിഐ (2.01 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (1.66 ശതമാനം), ബജാജ് ഫൈനാന്‍സ് (1.26 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.23 ശതമാനം), ടൈറ്റന് (1.10 ശതമാനം), നെസ്ലെ ഇന്ത്യ (1.05 ശതമാനം) ഓഹരികള്‍ കാണാം. വിശാല വിപണികളില്‍ നിഫ്റ്റി മിഡ്ക്യാപും സ്മോള്‍ക്യാപും 1 ഒരു ശതമാനം വീതം മുന്നേറുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി ഫാര്‍മയൊഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 2 ശതമാനത്തോളം മുന്നേറുന്നുണ്ട്.
ഇന്നും ഒരുപിടി കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുകയാണ്. ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ് ഉള്‍പ്പെടെ 15 കമ്പനികള്‍ തിങ്കളാഴ്ച്ച സാമ്പത്തിക ഫലം പ്രഖ്യാപിക്കും. വെള്ളിയാഴ്ച്ച വിപ്രോ വിപണിയില്‍ പുതിയ നേട്ടം കയ്യടക്കിയിരുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എച്ച്സിഎല്‍ ടെക്നോളീസിനെ മറികടന്ന് വിപ്രോ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായി. വെള്ളിയാഴ്ച്ച വ്യാപാരത്തിനിടെയാണ് വിപ്രോ പുതിയ നേട്ടം കയ്യടക്കിയത്. 2.65 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് വിപ്രോയ്ക്ക്. എച്ച്സിഎല്ലിന് 2.62 ലക്ഷം കോടി രൂപയും. ഇന്ത്യയിലെ മൊത്തം കമ്പനികളുടെ പട്ടികയില്‍ 12 ആം സ്ഥാനത്താണ് വിപ്രോയുള്ളത്. എച്ച്സിഎല്‍ ടെക്നോളജീസ് 13 ആം സ്ഥാനത്തും. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐടി കമ്പനികളുടെ പട്ടികയില്‍ വിപ്രോ വീണ്ടും മൂന്നാമതെത്തുന്നത്.
ബിറ്റ്കോയിന്
വന്‍കുതിപ്പിന് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് കിതപ്പ് തുടരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തി. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 52,357.30 ഡോളറാണ് ഇന്ന് നിരക്ക്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 39.09 ലക്ഷം രൂപ മുടക്കണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications