മുംബൈ: ചൊവാഴ്ച്ച നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. ഏഷ്യന്‍ വിപണികളില്‍ രാവിലെ ദൃശ്യമായ പോസിറ്റീവ് വികാരം സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ക്ക് തുണയേകുന്നുണ്ട്. ഒപ്പം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ സാവധാനം കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 550 പോയിന്റ് ഉയര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. 50,120 എന്ന നിലയിലേക്ക് ബോംബെ സൂചിക എത്തി (1.1 ശതമാനം ഉണര്‍വ്). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 എന്ന നിലയും തുടക്കത്തിലെ തിരിച്ചുപിടിച്ചു. ബജാജ് ഫൈനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. ഈ ഓഹരികളില്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടം കാണാം.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 2.2 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളിലും മുന്നേറ്റം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1 ശതമാനവും വീതം രാവിലെ നേട്ടം രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് 35 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ മോട്ടോര്‍സ്, കാനറ ബാങ്ക്, ആര്‍ത്തി ഇന്‍ഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഉജ്ജീവന് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, റൂട്ട് മൊബൈല്‍ തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയില്‍പ്പെടും.
മാര്‍ച്ച് പാദത്തില്‍ ടാറ്റ മോട്ടോര്‍സ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഭേദപ്പെട്ട വില്‍പ്പന ടാറ്റ മോട്ടോര്‍സിനെ കാര്യമായി പിന്തുണയ്ക്കുമെന്ന് ഇവര്‍ പറയുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വരുമാന വളര്‍ച്ചയാണ് ടാറ്റ മോട്ടോര്‍സിന്റെ കാര്യത്തില്‍ പ്രവചിക്കപ്പെടുന്നത്. കമ്പനിയുടെ അറ്റാദായം 2,813 കോടി രൂപ വരെയും ഉയരാമെന്നും നിരീക്ഷണമുണ്ട്.
ക്രിപറ്റോ വിപണി
ടെസ്ലയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ് ഇപ്പോള്‍ ബിറ്റ്കോയിന് നിക്ഷേപകര്‍. ഇനി മുതല്‍ ബിറ്റ്കോയിന് സ്വീകരിക്കില്ലെന്ന കമ്പനിയുടെ തീരുമാനം ക്രിപ്റ്റോ വിപണിയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുന്നു. ബിറ്റ്കോയിന് കനത്ത പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടെസ്ലയുടെ പിന്മാറ്റം. ഇതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിയുകയാണ്. ചൊവാഴ്ച്ച 45,147.30 ഡോളര്‍ നിരക്കിലാണ് ബിറ്റ്കോയിന് വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഒരു യൂണിറ്റ് ബിറ്റ്കോയിന് വാങ്ങാന്‍ 33.05 ലക്ഷം രൂപ ഇന്ന് മുടക്കണം. ബിറ്റ്കോയിനൊപ്പം ഡോഗി കോയിന് (ഡോജ്), എക്സ്ആര്‍പി, ഡാറ്റ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ കറന്‍സികളിലും തകര്‍ച്ച ദൃശ്യമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications