മുംബൈ: വെള്ളിയാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50 പോയിന്റ് ഉയര്‍ന്ന് 48,850 നില കയ്യടക്കി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,600 പോയിന്റിലും കാലുറപ്പിച്ചു. ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളാണ് രാവിലെ സെന്‍സെക്സില്‍ മുന്നേറുന്നത്.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫൈനാന്‍സ്, സണ്‍ ഫാര്‍മ ഓഹരികള്‍ ഇന്ന് നഷ്ടം നേരിടുന്നവരില്‍ പ്രധാനികളാവുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി റിയല്‍റ്റി എന്നിവയൊഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 1 ശതമാനത്തോളം മുന്നേറി. മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം വിപ്രോ വെള്ളിയാഴ്ച്ച പുറത്തുവിട്ടുകഴിഞ്ഞു. കഴിഞ്ഞ പാദം 2,972 കോടി രൂപയുടെ അറ്റാദായം കുറിക്കാന്‍ വിപ്രോയ്ക്ക് സാധിച്ചു.

എണ്ണവില
ഇന്ത്യയില്‍ ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ 15 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ചെറിയ കുറവ് സംഭവിച്ചത്. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും എണ്ണക്കമ്പനികള്‍ വ്യാഴാഴ്ച്ച കുറയ്ക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 90.40 രൂപയാണ് വില. ഡീസല്‍ ലീറ്ററിന് വില 80.73 രൂപ. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രേഖപ്പെടുത്തുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് ദില്ലിയില്‍ 96.83 രൂപ വില രേഖപ്പെടുത്തുന്നുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില, വിദേശ നാണ്യനിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില പുതുക്കുന്നത്.
സ്വര്‍ണവില
നേരിയ ഇടിവോടെയാണ് കോമെക്സ് വിപണിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നത്. ഇന്നലെ 1.8 ശതമാനം നേട്ടം സ്വര്‍ണം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് ഔണ്‍സിന് 1,763 ഡോളറാണ് പൊന്ന് രേഖപ്പെടുത്തുന്ന വിലനിലവാരം. ഡോളര്‍ സൂചിക ഇടറിയതും ബോണ്ട് വരുമാനം ക്രമപ്പെട്ടതും മുന്‍നിര്‍ത്തി പോയവാരം സ്വര്‍ണ നില മെച്ചപ്പെടുത്തിയിരുന്നു. കോവിഡ് കേസുകളുടെ വ്യാപനവും സ്വര്‍ണവിലയെ പിന്താങ്ങുന്നുണ്ട്. ഇതേസമയം, അമേരിക്കയുടെ സമ്പദ്ഘടന ഉണരുകയാണെന്ന കണക്കുകള്‍ സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നുണ്ട്.
ബിറ്റ്കോയിന്
62,000 ഡോളര്‍ നിലവാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം തുടരുകയാണ്. യൂണിറ്റൊന്നിന് 62,773.20 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച്ച ബിറ്റ്കോയിന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ 46.95 ലക്ഷം രൂപ മുടക്കേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍.
More From GoodReturns

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications