മുംബൈ: വിപണിയില്‍ നഷ്ടങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ച്ചയും തകര്‍ച്ചയില്‍ കാലൂന്നി ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ നിന്ന് 380 പോയിന്റ് ചോര്‍ന്നു; 48,800 നിലയിലാണ് സെന്‍സെക്സില്‍ ഇടപാടുകള്‍ നടക്കുന്നത് (0.77 ശതമാനം നഷ്ടം). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 പോയിന്റ് നിലയില്‍ നിന്നും താഴോട്ടിറങ്ങി. സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് കാര്യമായ നഷ്ടം കുറിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളില്‍ 2 ശതമാനത്തോളം തകര്‍ച്ച ദൃശ്യം.

ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫൈനാന്‍സ്, മാരുതി സുസുക്കി ഓഹരികളിലും 1 ശതമാനത്തിലേറെ നഷ്ടം കാണാം. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ പരിശോധിച്ചാല്‍ ഫാര്‍മ ഒഴികെ മറ്റെല്ലാം നഷ്ടത്തില്‍ ചുവടുവെയ്ക്കുന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി റിയല്‍റ്റി ഓഹരികള്‍ 1 ശതമാനത്തിലേറെ നഷ്ടം പേറിയാണ് വ്യാപാരം നടത്തുന്നത്.
വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വഴിയെയാണ്. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനവും 1.3 ശതമാനവും ഇടറി നില്‍പ്പുണ്ട്. ബുധനാഴ്ച്ച അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. നാസ്ദാക്ക് സൂചിക 2.01 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 0.55 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഇരു സൂചികകള്‍ക്കും വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും മുന്നോട്ടുവെച്ച സാമ്പത്തിക പ്രതീക്ഷകള്‍ മുഖവിലയ്ക്കെടുക്കാന്‍ നിക്ഷേപകര്‍ ഇന്നലെ തയ്യാറായില്ല.
എണ്ണവില
രാജ്യന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് ഇന്ന് വിലയിടിഞ്ഞു. കോവിഡ് വ്യാപനം ഒരിക്കല്‍ക്കൂടി ശക്തമാകുന്നതും കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും എണ്ണ ഡിമാന്‍ഡ് കുറയ്ക്കുകയാണ്. വ്യാഴാഴ്ച്ച ബ്രെന്‍ഡ് ക്രൂഡിന്റെ ബാരല്‍ വില 1.14 ഡോളര്‍ ഇടിഞ്ഞ് 63.27 ഡോളറിലെത്തി (1.8 ശതമാനം തകര്‍ച്ച). ബുധനാഴ്ച്ച 6 ശതമാനത്തോളം ഉയര്‍ച്ച കയ്യടക്കിയതിന് ശേഷമാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വീഴ്ച്ച. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിനും വില കുറഞ്ഞു. ബാരലിന് 1.27 ഡോളര്‍ കുറഞ്ഞ് 59.91 ഡോളറിലാണ് ഡബ്ല്യുടിഐ ക്രൂഡിന്റെ വ്യപാരം നടക്കുന്നത് (2.1 ശതമാനം നഷ്ടം).
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
