മുംബൈ: വ്യാഴാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് 1.5 ശതമാനത്തിലേറെ തകര്‍ച്ചയിലാണ് സെന്‍സെക്സും നിഫ്റ്റിയും രാവിലെ വ്യാപാരം ആരംഭിച്ചത്. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐക്സ് സൂചിക ഇന്ന് 5 ശതമാനത്തിലേറെ ഉയര്‍ന്ന് 23.2 നിലയിലെത്തി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 800 പോയിന്റ് നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക ഇന്നലെ കുറിച്ച 15,000 നിലയിലേക്ക് തിരിച്ചെത്താനുള്ള പെടാപാടിലാണ്.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായും വലിയ തകര്‍ച്ച നേരിടുന്നത്. ഇരു കമ്പനികളുടെ ഓഹരികളും 2 ശതമാനത്തിലേറെ താഴോട്ടു പോയി. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളും 2 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.

സെന്‍സെക്സില്‍ അഞ്ച് ഓഹരികളാണ് നേട്ടത്തില്‍ കാലുറപ്പിക്കുന്നത്. ഓഎന്‍ജിസി, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം തുടരുന്നു. വ്യവസായങ്ങളുടെ വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ ഒഴികെ മറ്റെല്ലാം 2 ശതമാനം വരെ നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.
ഏഷ്യന്‍ വിപണികളിലും തകര്‍ച്ച ദൃശ്യമാണ്. ജപ്പാന്റെ നിക്കെയ് സൂചിക 1.88 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 2.26 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.46 ശതമാനവും വീഴ്ച്ച നേരിടുന്നു. ബുധനാഴ്ച്ച അമേരിക്കന്‍ ബോണ്ട് വരുമാനം കാര്യമായ ഉയര്‍ന്നതാണ് വിപണികളുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
ഇന്നലെ 10 വര്‍ഷം കാലാവധിയുള്ള യുഎസ് ബോണ്ടുകള്‍ 1.48 ശതമാനം നേട്ടം രേഖപ്പെടുത്തുകയുണ്ടായി. ഇതോടെ ഓഹരി വിട്ട് നഷ്ടസാധ്യതയില്ലാത്ത ബോണ്ടുകളിലേക്കായി നിക്ഷേപകരുടെ താത്പര്യം മുഴുവന്‍.
ഇന്നലെ വാള് സ്ട്രീറ്റില്‍ ഭീമന് ടെക്ക് കമ്പനികളുള്ള നാസ്ദാക്ക് കോമ്പോസൈറ്റ് സൂചിക 2.7 ശതമാനം താഴ്ന്ന് 12,997.75 എന്ന നിലയിലേക്കെത്തി. എസ് ആന്‍ഡ് പി 500 സൂചിക 1.31 ശതമാനവും ഡൗ ജോണ്‍സ് വ്യവസായിക ശരാശരി സൂചിക 1 ശതമാനത്തിലേറെയും വീഴ്ച്ച രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
