മുംബൈ: ബുധനാഴ്ച്ച നേരിയ നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. ആഗോള വിപണിയില്‍ വലിയ ചലനങ്ങളില്ലാത്തത് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിക്കുന്നു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 100 പോയിന്റ് ഇടറി 50,000 എന്ന നിലയില്‍ ചുറ്റിത്തിരിയുകയാണ്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 മാര്‍ക്കിന് താഴെപ്പോയി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഓഎന്‍ജിസി തുടങ്ങിയ മുന്‍നിര ഓഹരികളില്‍ രാവിലെത്തന്നെ 1 ശതമാനം തകര്‍ച്ച ദൃശ്യമാണ്. മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം അടിസ്ഥാനപ്പെടുത്തി ടാറ്റ മോട്ടോര്‍സും വലിയ നഷ്ടം രേഖപ്പെടുത്തുന്നുണ്ട്. തുടക്കവ്യാപാരത്തില്‍ കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ ഇടിവ് കണ്ടു.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ സമ്മിശ്ര വികാരം കാണാം. നിഫ്റ്റി ഫാര്‍മ നേട്ടത്തില്‍ ചുവടുവെയ്ക്കുമ്പോള് ഓട്ടോ സൂചിക കാര്യമായ നഷ്ടം നേരിടുന്നു. രാവിലെ വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 0.5 ശതമാനത്തിന് മുകളിലാണ് ഇടപാടുകള്‍ നടത്തുന്നത്. ബുധനാഴ്ച്ച 25 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്, ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, എസ്എംഎല്‍ ഇസുസു തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.
ക്രിപ്റ്റോ വിപണി
ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുകയാണ്. ബുധനാഴ്ച്ച 39,000 ഡോളര്‍ നിലവാരത്തിലേക്ക് ബിറ്റ്കോയിന് കൂപ്പുകുത്തി. യൂണിറ്റൊന്നിന് 39,896.50 ഡോളറാണ് രാവിലെ നിരക്ക്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ 29.11 ലക്ഷം രൂപയാണ് ഇന്ന് മുടക്കേണ്ടത്. പാരിസ്ഥിതിക ആഘാതം മുന്‍നിര്‍ത്തി ബിറ്റ്കോയിന് നിക്ഷേപം വിട്ടുകളയുമെന്ന ടെസ്ലയുടെ പ്രഖ്യാപനമാണ് ബിറ്റ്കോയിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. ബിറ്റ്കോയിനൊപ്പം ക്രിപ്റ്റോ വിപണി ഒന്നടങ്കം പതറി നില്‍ക്കുകയാണ്. ഡോഗി (ഡോജ്), എക്സ്ആര്‍പി, ഈഥര്‍ പോലുള്ള ക്രിപ്റ്റോ കോയിനുകളില്‍ കനത്ത നഷ്ടം കാണാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
