മുംബൈ: വെള്ളിയാഴ്ച്ച നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 280 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 52,290 പോയിന്റ് നിലയിലെത്തി. ഇപ്പുറത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കും കൈവിട്ടു.
സെന്‍സെക്സില്‍ ടെക്ക് മഹീന്ദ്രയാണ് രാവിലെ മുന്നേറുന്നത്. 0.54 ശതമാനം നേട്ടം ടെക്ക് മഹീന്ദ്ര ഓഹരികളില്‍ കാണാം. ഭാരതി എയര്‍ടെല്‍ (0.22 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.15 ശതമാനം), ടൈറ്റന് (0.10 ശതമാനം), ഇന്‍ഫോസിസ് (0.08 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.07 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.02 ശതമാനം) ഓഹരികള്‍ നേരിയ നേട്ടവുമായി പട്ടികയില്‍ ഇടംപിടിക്കുന്നു.
മറുഭാഗത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.95 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.94 ശതമാനം), ആക്സിസ് ബാങ്ക് (-0.87 ശതമാനം), ബജാജ് ഓട്ടോ (-0.87 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.79 ശതമാനം), എന്‍ടിപിസി (-0.77 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.65 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ ഏറ്റവും പിന്നില്‍.
ടാറ്റ മോട്ടോര്‍സില്‍ തകര്‍ച്ചയുടെ അധ്യായം തുടരുകയാണ്. 304.85 രൂപ വരെയും കമ്പനിയുടെ ഓഹരി വില രാവിലെ വീണു (0.5 ശതമാനം തകര്‍ച്ച). അടുത്തിടെ ജമ്മു കശ്മീര്‍ ബാങ്കുമായി സഹകരിച്ച് വാഹന വായ്പകള്‍ ലഭ്യമാക്കുന്നതിനായി രണ്ടു വര്‍ഷത്തെ ധാരണാപ്പത്രം കമ്പനി ഒപ്പുവെച്ചിരുന്നു.
കെയര്‍ റേറ്റിങ് എഎ പ്ലസായി മാറിയതിനെത്തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ രാവിലെ കാര്യമായി മുന്നേറുന്നുണ്ട്. ജെഎസ്ഡബ്ല്യു സ്റ്റീലിലും 1 ശതമാനം ഉയര്‍ച്ച കാണാം.
വിപണി ദുര്‍ബലമെങ്കിലും ഭാരത് ഡയനാമിക്സില്‍ (388.60 രൂപ) 4 ശതമാനത്തിലേറെയാണ് നേട്ടം. വ്യോമസേനയ്ക്കായി ആകാശ് മിസൈലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഒപ്പിട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓഹരികള്‍ കുതിക്കുന്നത്.
കോള്‍ ഇന്ത്യ നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഇന്നലെ 11 റഷ്യന്‍ നിര്‍മിത ഇലക്ട്രിക് റോപ്പ് ഷവലുകള്‍ വാങ്ങുന്നതിന് കോള്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു.
നിഫ്റ്റി ഐടി, നിഫ്റ്റി ലോഹം എന്നിവയൊഴികെ മറ്റെല്ലാ വ്യവസായ വില സൂചികകളും നഷ്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി സ്വകാര്യ ബാങ്ക് 0.81 ശതമാനം വരെ ഇടിഞ്ഞു. 0.72 ശതമാനം ഇടര്‍ച്ച നിഫ്റ്റി ബാങ്കിലും കാണാം. നിഫ്റ്റി ഐടി 0.24 ശതമാനവും നിഫ്റ്റി ലോഹം 0.03 ശതമാനവും നേട്ടത്തിലാണ് വെള്ളിയാഴ്ച്ച വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്.
വ്യാഴാഴ്ച്ച നഷ്ടത്തിലാണ് വാള് സ്ട്രീറ്റ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് സൂചിക 0.75 ശതമാനം ഇടിഞ്ഞു. എസ് ആന്‍ഡ് പി 500 സൂചിക 0.86 ശതമാനവും നാസ്ദാഖ് 0.72 ശതമാനവും വീതം തകര്‍ച്ച രേഖപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് രാവിലെ ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
തുടക്ക വ്യാപാരത്തില്‍ ജപ്പാന്റെ നിക്കെയ് സൂചിക 2.3 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.8 ശതമാനവും ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 1.36 ശതമാനവും വീതം ഇറക്കം കുറിച്ചു.
ചരക്കുകളുടെ കാര്യമെടുത്താല്‍ വ്യാഴാഴ്ച്ച എണ്ണവില കൂടി. ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകള്‍ 0.9 ശതമാനം ഉയര്‍ന്നു; ബാരലിന് 74.12 ഡോളര്‍ എന്ന നിലയിലാണ് എണ്ണ വ്യാപാരത്തിന് ഇന്നലെ തിരശ്ശീല വീണത്.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications