മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ലോകരാജ്യങ്ങളില്‍ കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ മറ്റൊരു ലോക്ക്ഡൗണ്‍ ഭീതിയിലാണ് ആഗോള വിപണികള്‍. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളെ കുറിച്ചു ചിന്തിച്ചാല്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്.
ചൊവാഴ്ച്ച 202 പോയിന്റ് താഴ്ച്ചയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത്. 52,351 പോയിന്റ് നിലയില്‍ ബോംബെ സൂചിക ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് ഇടറി 15,715 എന്ന നിലയിലും ആരംഭം കുറിച്ചത് കാണാം.

ഇന്നും ബാങ്കിങ് ഓഹരികളില്‍ നഷ്ടം തുടരുകയാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖരെല്ലാം താഴെയാണ്.
രാവിലെ എച്ച്സിഎല്‍ ടെക്നോളജീസാണ് നഷ്ടം നേരിടുന്നവരില്‍ പ്രധാനി. 1.62 ശതമാനം തകര്‍ച്ചയോടെയാണ് എച്ച്സിഎല്‍ ടെക്ക് ഇടപാടുകള്‍ ആരംഭിച്ചത്. നടപ്പു വര്‍ഷം ആദ്യപാദം കുറിച്ച ഭേദപ്പെട്ട സാമ്പത്തിക പ്രകടനം മുന്‍നിര്‍ത്തി നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞത് കമ്പനിയുടെ ഇന്നത്തെ ഇടിവിന് ആധാരമാവുന്നു. 9.9 ശതമാനം വളര്‍ച്ചയോടെ 3,214 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ കഴിഞ്ഞപാദം എച്ച്സിഎല്‍ ടെക്കിന് സാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികൡലും 1 ശതമാനത്തിലേറെ ഇടര്ച്ചയുണ്ട്.
സെന്‍സെക്സില്‍ 12 സ്റ്റോക്കുകളാണ് രാവിലെ നേട്ടത്തില്‍ ചുവടുവെച്ചത്. അള്‍ട്രാടെക്ക് സിമന്റ് (1.66 ശതമാനം), പവര്‍ഗ്രിഡ് (0.90 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.77 ശതമാനം), നെസ്ലെ ഇന്ത്യ (0.33 ശതമാനം), ഐടിസി (0.31 ശതമാനം), ടൈറ്റന് (0.30 ശതമാനം) ഓഹരികള്‍ പട്ടികയില്‍ മുന്നിലെത്തി.
വിശാല വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് ഇന്നു രൂപംകൊള്ളുന്നത്. ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലത്തിന് പിന്നാലെ എസിസി സിമന്റ് ഓഹരികള്‍ 5 ശതമാനത്തിലേറെ കയറ്റം രാവിലെ കുറിക്കുന്നുണ്ട്. 120 കോടി രൂപയുടെ കയറ്റുമതി കരാര്‍ നേടിയ സാഹചര്യത്തില്‍ സെന്‍ ടെക്നോളജീസിലും കാണാം 7 ശതമാനത്തിലേറെ ഉണര്‍വ്.
മറുഭാഗത്ത് ക്യൂഐപി വഴി 500 കോടി രൂപ മൂലധനം സമാഹരിക്കാന്‍ ബോര്‍ഡ് സമിതി അംഗീകാരം നല്‍കിയിട്ടും സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി ഗ്രൂപ്പ് സ്റ്റോക്കുകള്‍ പരിശോധിച്ചാല്‍ അഞ്ചില്‍ നാലും നഷ്ടത്തില്‍ ഇടപാടുകള്‍ തുടരുകയാണ്. അദാനി ട്രാന്സ്മിഷന് (5 ശതമാനം), അദാനി ഗ്രീന്‍ (5 ശതമാനം), അദാനി പവര്‍ (4.89 ശതമാനം), അദാനി എന്റര്‍പ്രൈസസ് (0.92 ശതമാനം) ഓഹരികള്‍ ചൊവാഴ്ച്ചയും താഴോട്ടുതന്നെ യാത്ര നടത്തുന്നു.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത



Click it and Unblock the Notifications