മുംബൈ: വെള്ളിയാഴ്ച്ച ചാഞ്ചാട്ടങ്ങളോടെ വിപണി ഇടപാടുകള്‍ ആരംഭിച്ചു. തുടക്കവ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 48,760 പോയിന്റ് നിലയില്‍ ചുറ്റിത്തിരിയുകയാണ്. കൂടുതല്‍ വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,700 മാര്‍ക്കിലും തുടരുന്നു.
സെന്‍സെക്സില്‍ ഏഷ്യന്‍ പെയിന്റ്സാണ് രാവിലെ തിളങ്ങുന്നത്. ഏഷ്യന്‍ പെയിന്റ്സ് ഓഹരികളില്‍ 4 ശതമാനം ഉയര്‍ച്ച കാണാം. ടൈറ്റന് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐടിസി ഓഹരികളും നേട്ടക്കാരുടെ പട്ടികയിലുണ്ട്. 1 ശതമാനം വീതം നേട്ടമാണ് ഈ ഓഹരികള്‍ രാവിലെ കയ്യടക്കുന്നത്. മറുഭാഗത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക്ക് മഹീന്ദ്ര ഓഹരികള്‍ 1 ശതമാനം നഷ്ടം കുറിച്ച് ഏറ്റവും പിന്നില്‍ നില്ക്കുന്നു.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകളില്‍ ഐടി മാത്രമാണ് തുടക്കത്തില്‍ അടിപതറുന്നത്. മറ്റെല്ലാവരും നേട്ടത്തില്‍ മുന്നേറുകയാണ്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2 ശതമാനം വരെ കുതിപ്പ് രേഖപ്പെടുത്തുന്നു. ഇന്ന് 41 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ തയ്യാറെടുക്കുന്നത്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സിപ്ല, ആദിത്യ ബിര്‍ല ക്യാപിറ്റല്‍, ജസ്റ്റ് ഡയല്, മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഈ പട്ടികയിലുണ്ട്. മാര്‍ച്ച് പാദത്തില്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ മികച്ച പ്രകടനം കുറിച്ചെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരുടെയും പ്രവചനം. കഴിഞ്ഞ ത്രൈമാസപാദത്തില്‍ 17,500 കോടിയോളം രൂപയുടെ ഓര്‍ഡര്‍ കമ്പനി കരസ്ഥമാക്കിയിരുന്നു.
ബിറ്റ്കോയിന്
ഒരിടവേളയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് വീണ്ടും ഇടിയുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് ഒരു മാസങ്ങള്‍ക്കിപ്പുറം 50,000 ഡോളറിനും താഴേക്ക് കൂപ്പുകുത്തി. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 49,227 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 49,694 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 36.22 ലക്ഷം രൂപയാണ് ഇന്ന് മുടക്കേണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
