മുംബൈ: വെള്ളിയാഴ്ച്ചയും വിപണി നഷ്ടത്തില്‍ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം കാഴ്ച്ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ പിന്വലിക്കപ്പെടുമോയെന്ന ആശങ്ക വിപണിക്കുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 318 പോയിന്റ് നഷ്ടത്തില്‍ 48,898.53 എന്ന നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 118 പോയിന്റ് ഇടിഞ്ഞ് 14,440 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്.
രാവിലെ 352 ഓഹരികള്‍ മുന്നേറി. 1,050 ഓഹരികള്‍ നഷ്ടം നേരിട്ടു. 53 ഓഹരികളില്‍ മാറ്റമില്ല. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 2 ശതമാനത്തിലേറെ വീണു. നിഫ്റ്റി ബാങ്ക് സൂചികയില്‍ 0.75 ശതമാനം തകര്‍ച്ച ദൃശ്യം.

സെന്‍സെക്സില്‍ നാലു സ്റ്റോക്കുകളൊഴികെ മറ്റെല്ലാവരും നഷ്ടത്തിലാണ് ചുവടുവെച്ചത്. ഭാരതി എയര്‍ടെല്‍ (0.67 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.53 ശതമാനം), ഐടിസി (0.39 ശതമാനം) ഓഹരികള്‍ നേരിയ നേട്ടം കുറിക്കുന്നു.
4.82 ശതമാനം ഇടിവോടെ ഓഎന്ജിസിയാണ് നഷ്ടം നേരിടുന്നവരില്‍ ഇന്ന് പ്രധാനി. എല്‍ ആന്‍ഡ് ടി (-2.43 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-2.21 ശതമാനം), ടൈറ്റന് (-1.76 ശതമാനം), ടെക്ക് മഹീന്ദ്ര (-1.68 ശതമാനം), ബജാജ് ഓട്ടോ (-1.66 ശതമാനം), സണ്‍ ഫാര്‍മ (-1.57 ശതമാനം), മാരുതി സുസുക്കി (-1.37 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.24 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-1.14 ശതമാനം), എച്ച്ഡിഎഫ്സി (-1.02 ശതമാനം), എന്‍ടിപിസി (-1.01 ശതമാനം) ഓഹരികളും വലിയ നഷ്ടം നേരിടുന്നുണ്ട്.
ഒരൊറ്റ രാത്രി കൊണ്ട് ക്രൂഡ് വില 7 ശതമാനത്തോളം ഇടിഞ്ഞതും ഉദാരനയം തുടരാനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും വിപണിക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും കോവിഡ് വ്യാപനം ഇന്ത്യയില്‍ പിടിമുറുക്കുന്നത് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഒപ്പം 1.7 ശതമാനത്തിന് മുകളിലേക്ക് അമേരിക്കന്‍ ബോണ്ടുകള്‍ നേട്ടം കണ്ടെത്തുന്നതും വിപണിയെ പിന്നോട്ടു വലിക്കുന്നു.
കഴിഞ്ഞ 6 വ്യാപാര ദിനം കൊണ്ട് 11.85 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ സംയോജിത വിപണി മൂല്യം 197.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. മാര്‍ച്ച് 10 -ന് ഇത് 209.2 ലക്ഷം കോടി രൂപയായിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
