മുംബൈ: വെള്ളിയാഴ്ച്ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 400 പോയിന്റ് കൂട്ടിച്ചേര്‍ത്താണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ഇതോടെ 59,551 പോയിന്റെന്ന പുതിയ സര്‍വകാല റെക്കോര്‍ഡും ബോംബെ സൂചിക കണ്ടെത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 118 പോയിന്റ് ഉയര്‍ന്ന് 17,747 പോയിന്റ് നിലയിലും വ്യാപാരം ആരംഭിച്ചു.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി സാമ്പത്തികകാര്യമാണ് ഇന്ന് ഏറ്റവും മുന്നില്‍. 0.81 ശതമാനം ഉയര്‍ച്ച സൂചികയില്‍ കാണാം. നിഫ്റ്റി റിയല്‍റ്റി 0.79 ശതമാനവും നിഫ്റ്റി ഓട്ടോ 0.64 ശതമാനവും നേട്ടം കയ്യടക്കി തൊട്ടുപിറകിലുണ്ട്. രാവിലെ നിഫ്റ്റി ലോഹം, മീഡിയ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ മാത്രമാണ് നഷ്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നത്. വിശാല വിപണികളും പോസിറ്റീവ് തരംഗം കാഴ്ചവെക്കുന്നുണ്ട്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.35 ശതമാനം മുന്നേറ്റമാണ് കുറിക്കുന്നത്.
തുടക്ക വ്യാപാരത്തില്‍ സെന്‍സെക്സില്‍ മുന്നേറിയ ഓഹരികള്‍ ഏതൊക്കെയെന്ന് ചുവടെ കാണാം.
ഐടിസി (1.19 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (1.14 ശതമാനം), ബജാജ് ഓട്ടോ (1.13 ശതമാനം), നെസ്ലെ ഇന്ത്യ (0.98 ശതമാനം), ആക്സിസ് ബാങ്ക് (0.93 ശതമാനം), എസ്ബിഐ (0.79 ശതമാനം), ടിസിഎസ് (0.70 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.59 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.53 ശതമാനം), റിലയന്‍സ് (0.51 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.49 ശതമാനം), ഐസിഐസിഐ ബാങ്ക് (0.47 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.47 ശതമാനം), എന്‍ടിപിസി (0.40 ശതമാനം), പവര്‍ഗ്രിഡ് (0.33 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.26 ശതമാനം), ഭാരതി എയര്‍ടെല്‍ (0.25 ശതമാനം), ടാറ്റ സ്റ്റീല്‍ (0.24 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.20 ശതമാനം), ബജാജ് ഫൈനാന്‍സ് (0.19 ശതമാനം), ടെക്ക് മഹീന്ദ്ര (0.16 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (0.15 ശതമാനം), എച്ച്ഡിഎഫ്സി (0.10 ശതമാനം), എല്‍ ആന്‍ഡ് ടി (0.07 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (0.07 ശതമാനം), മാരുതി സുസുക്കി (0.01 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.00 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.00 ശതമാനം).
രാവിലെ സെന്‍സെക്സില്‍ ഇന്‍ഫോസിസും ടൈറ്റനും മാത്രമാണ് നഷ്ടത്തില്‍ കാലുവെച്ചത്. തുടക്ക വ്യാപാരത്തില്‍ ടൈറ്റന് ഓഹരികള്‍ 0.43 ശതമാനവും ഇന്‍ഫോസിസ് 0.08 ശതമാനവും താഴേക്ക് പോയി. വെള്ളിയാഴ്ച്ചയും വോഡഫോണ്‍ ഐഡിയ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുകയാണ്. രാവിലെ 5 ശതമാനം നേട്ടം വോഡഫോണ്‍ ഐഡിയ ഓഹരികളില്‍ കാണാം. ഇതോടെ 11.76 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഇന്നത്തെ നില്‍പ്പ്. കഴിഞ്ഞ നാലു ദിവസം കൊണ്ട് 40 ശതമാനത്തോളം ഉയര്‍ച്ച കണ്ടെത്താന്‍ വോഡഫോണ്‍ ഐഡിയക്ക് കഴിഞ്ഞു. സ്പെക്ട്രം കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കൂടുതല്‍ സാവകാശം നല്‍കിയതിനൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആശ്വാസ പാക്കേജും കമ്പനിയുടെ കുതിപ്പിന് ആധാരമാവുകയാണ്.
രാവിലെ പൂനാവാല ഫിന്‍കോര്‍പ്പ് 5 ശതമാനം ലോവര്‍ സര്‍ക്യൂട്ട് തൊട്ടതാണ് വിപണിയിലെ മറ്റൊരു വാര്‍ത്ത. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അഭയ് ഭുട്ടാഡ വ്യാഴാഴ്ച്ച രാജിവെച്ചിരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാട്ടിയതിനെത്തുടര്‍ന്ന് സെക്യുരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് സെബി വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭുട്ടാഡയുടെ പിന്മാറ്റം. പൂനവാല ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഗ്രൂപ്പ് സിഇഓ വിജയ് ദേശ്വാള് കമ്പനിയെ മുന്നോട്ടുനടത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥാപനം അറിയിച്ചിട്ടുണ്ട്. സീ എന്റര്‍ടെയ്ന്‍മെന്റിലും ഇന്ന് തകര്‍ച്ച കാണാം. മുന്‍ ഡയറക്ടര്‍മാരെ ബോര്‍ഡ് സമിതി പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് സീ എന്റര്ടെയ്ന്മെന്റിന്റെ ഇപ്പോഴത്തെ വീഴ്ച.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications