മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് തരംഗം മാനിച്ച് വെള്ളിയാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തില്‍ വ്യാപാരം തുടങ്ങി. രാവിലെ റെക്കോര്‍ഡ് ഉയരം കുറിച്ചുകൊണ്ടാണ് സെന്‍സെക്സും നിഫ്റ്റിയും ഇടപാടുകള്‍ ആരംഭിച്ചത്. ബോംബെ സൂചിക ചരിത്രത്തില്‍ ആദ്യമായി 58,000 മാര്‍ക്കിന് മുകളില്‍ ചുവടുവെച്ചു. രാവിലെ 200 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 58,081 പോയിന്റ് നിലയിലാണ് ബിഎസ്ഇ സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയും ചിത്രം മോശമാക്കിയില്ല. രാവിലെ നിഫ്റ്റി 55 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 17,300 എന്ന പുതിയ ഉയരം കീഴടക്കി.

കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്, റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് സെന്‍സെക്സില്‍ മുന്നേറുന്നത്. മറുഭാഗത്ത് എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, നെസ്ലെ ഇന്ത്യ, മാരുതി സുസുക്കി കമ്പനികള്‍ തുടക്കത്തിലെ പതറി നില്‍പ്പുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം ഉയരാന്‍ വിശാല വിപണികള്‍ക്കും സാധിച്ചത് കാണാം. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനവും 0.5 ശതമാനവും വീതം നേട്ടം കുറിച്ച് വ്യാപാരം നടത്തുകയാണ്. സെന്‍സെക്സില്‍ ഇന്ന് നേട്ടം കൊയ്യുന്നവരെ ചുവടെ കാണാം.
ടൈറ്റന് (1.76 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (1.72 ശതമാനം), റിലയന്‍സ് (1.26 ശതമാനം), ആക്സിസ് ബാങ്ക് (0.84 ശതമാനം), എന്‍ടിപിസി (0.82 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.68 ശതമാനം), എല്‍ ആന്‍ഡ് ടി (0.61 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (0.57 ശതമാനം), ടാറ്റ സ്റ്റീല്‍ (0.56 ശതമാനം), ഐസിഐസിഐ ബാങ്ക് (0.56 ശതമാനം), എസ്ബിഐ (0.54 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.48 ശതമാനം), സണ്‍ ഫാര്‍മ (0.44 ശതമാനം), ബജാജ് ഫൈനാന്‍സ് (0.40 ശതമാനം), പവര്‍ഗ്രിഡ് (0.37 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.27 ശതമാനം), ബജാജ് ഓട്ടോ (0.25 ശതമാനം), ഇന്‍ഫോസിസ് (0.24 ശതമാനം), ഐടിസി (0.21 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.18 ശതമാനം), ഭാരതി എയര്‍ടെല്‍ (0.14 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.04 ശതമാനം).
സെന്‍സെക്സില്‍ നഷ്ടം പേറുന്നവരെ ചുവടെ കാണാം.
എച്ച്സിഎല്‍ ടെക്നോളജീസ് (-0.89 ശതമാനം), ടിസിഎസ് (-0.58 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് (-0.51 ശതമാനം), ടെക്ക് മഹീന്ദ്ര (-0.48 ശതമാനം), മാരുതി സുസുക്കി (-0.41 ശതമാനം), നെസ്ലെ ഇന്ത്യ (-0.37 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.23 ശതമാനം), എച്ച്ഡിഎഫ്സി (-0.07 ശതമാനം).
രാവിലെ എച്ച്ഡിഎഫ്സി ലൈഫ് ഓഹരികള്‍ 3 ശതമാനം താഴേക്ക് പോയത് കാണാം. 6,887 കോടി രൂപയ്ക്ക് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയെ വാങ്ങുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് എച്ച്ഡിഎഫ്സി ലൈഫിന്റെ തകര്‍ച്ച. മറുഭാഗത്ത് സെന്‍ ടെക്നോളജീസ് വെള്ളിയാഴ്ച്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടിരിക്കുകയാണ്. കമ്പനി ഇന്ത്യന്‍ വ്യോമസേനയുമായി 155 കോടി രൂപയുടെ കരാറിലെത്തിയതിനെ തുടര്‍ന്നാണിത്.
ആഗോള വിപണികള്‍
വ്യാഴാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണി നേട്ടത്തിലാണ് തിരശ്ശീലയിട്ടത്. എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ കാര്യമായി മുന്നേറി. തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കുറഞ്ഞെന്ന കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഡൗ ജോണ്‍സ് സൂചിക ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എസ് ആന്‍ഡ് പി 500 സൂചിക 0.28 ശതമാനവും നാസ്ദാഖ് കോമ്പോസൈറ്റ് സൂചിക 0.14 ശതമാനവും ഡൗ ജോണ്‍സ് സൂചിക 0.37 ശതമാനവും വീതമാണ് വ്യാഴാഴ്ച്ച ഉയര്‍ന്നത്.
ഏഷ്യന്‍ വിപണികളുടെ കാര്യമെടുത്താല്‍ രാവിലെ ജപ്പാന്റെ നിക്കെയ് സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും 0.3 ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.5 ശതമാനം മുന്നേറുന്നു. മറുഭാഗത്ത് ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 1 ശതമാനം താഴേക്ക് പോയി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
