മുംബൈ: ബുധനാഴ്ച്ച വലിയ ചാഞ്ചാട്ടങ്ങളില്ലാതെ വിപണിക്ക് തുടക്കമായി. രാവിലെ 9.18 സമയം ബിഎസ്ഇ സെന്‍സെക്സ് സൂചിക 22 പോയിന്റ് നഷ്ടത്തില്‍ 50,341 നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 5 പോയിന്റ് ഉയര്‍ന്ന് 14,915 നിലയും രേഖപ്പെടുത്തി. ഐടി, എഫ്എംസിജി സ്റ്റോക്കുകളിലെ കുതിപ്പ് വിപണിക്ക് കരുത്തു പകരുന്നുണ്ടെങ്കിലും ബാങ്കിങ്, ലോഹ ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്. രാവിലെ എല്‍ ആന്‍ഡ് ടി ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായ മുന്നേറ്റം കുറിക്കുന്നത്. തുടക്കത്തിലെ 2.08 ശതമാനം നേട്ടം എല്‍ ആന്‍ഡ് ടി കയ്യടക്കി.

ടെക്ക് മഹീന്ദ്ര (1.05 ശതമാനം), ഐടിസി (0.87 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.83 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (0.64 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.55 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.47 ശതമാനം), ഇന്‍ഫോസിസ് (0.45 ശതമാനം), ബജാജ് ഓട്ടോ (0.35 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.25 ശതമാനം), എസ്ബിഐ (0.21 ശതമാനം), ടിസിഎസ് (0.18 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് (0.16 ശതമാനം), ഐസിഐസിഐ ബാങ്ക് (0.15 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (0.07 ശതമാനം), എച്ച്ഡിഎഫ്സി (0.01 ശതമാനം) ഓഹരികള്‍ രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യന്‍ പെയിന്റ്സാണ് ബുധനാഴ്ച്ച വലിയ നഷ്ടം കുറിക്കുന്നവരുടെ പട്ടികയില്‍ മുന്നില്‍. 1.36 ശതമാനം തകര്‍ച്ച ഏഷ്യന്‍ പെയിന്റ്സ് ഓഹരികളില്‍ കാണാം. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-1.32 ശതമാനം), പവര്‍ഗ്രിഡ് (-0.74 ശതമാനം), ആക്സിസ് ബാങ്ക് (-0.68 ശതമാനം), ഓഎന്‍ജിസി (-0.52 ശതമാനം), നെസ്ലെ ഇന്ത്യ (-0.44 ശതമാനം), മാരുതി സുസുക്കി (-0.28 ശതമാനം), ടൈറ്റന് (-0.24 ശതമാനം), എന്‍ടിപിസി (-0.23 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-0.20 ശതമാനം), സണ്‍ഫാര്‍മ (-0.17 ശതമാനം), റിലയന്‍സ് (-0.16 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.14 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.04 ശതമാനം) എന്നിവരും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.
ഏഷ്യന്‍ വിപണികളില്‍ ഇന്ന് സമ്മിശ്ര ചിത്രം കാണാം. രാവിലെ ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200 സൂചിക 0.34 ശതമാനം പിന്നോട്ടു പോയി. ജപ്പാന്റെ നിക്കെയ് സൂചിക 0.18 ശതമാനം മുന്നേറിയപ്പോള്‍ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.8 ശതമാനം നഷ്ടം രേഖപ്പെടുത്തി. ചൊവാഴ്ച്ച അമേരിക്കയിലെ എസ് ആന്‍ഡ് പി 500 സൂചിക 6.23 ശതമാനം ഇടറി 3,962.71 നിലയിലാണ് വ്യാപാരം മതിയാക്കിയത്. ഡൗ ജോണ്‍സ് സൂചികയിലും 127.51 പോയിന്റ് ചോര്‍ന്നു. ഇതേസമയം, ടെക്നോളജി സ്റ്റോക്കുകളുടെ പിന്‍ബലത്തില്‍ നാസ്ദാക്ക് സൂചിക നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ടെക്ക് ഓഹരികള്‍ നിറഞ്ഞ നാസ്ദാക്ക് 11.86 പോയിന്റ് ഉയര്‍ന്ന് 13,471.57 നില കയ്യടക്കി.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications