മുംബൈ: തിങ്കളാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. വെള്ളിയാഴ്ച്ച ഒരു ശതമാനം തിരുത്തലോടെ വ്യാപാരം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഇന്നും ചുവപ്പിലാണ് ഇടപാടുകള്‍ പുനരാരംഭിച്ചത്. രാവിലെ സമയം 9.18 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 205 പോയിന്റ് ഇടറി 50,585.15 നില രേഖപ്പെടുത്തി (0.43 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,000 നില കൈവെടിഞ്ഞു. 56.65 പോയിന്റ് നഷ്ടത്തില്‍ 14,974.50 എന്ന നിലയിലാണ് നിഫ്റ്റിയുടെ തുടക്കം (0.40 ശതമാനം ഇടിവ്).

ഐടി, ഊര്‍ജ്ജ സ്റ്റോക്കുകളുടെ നേട്ടം വിപണിക്ക് കരുത്തുപകരുന്നുണ്ടെങ്കിലും ബാങ്കിങ്, സാമ്പത്തിക ഓഹരികളില്‍ ഇന്ന് വലിയ കാര്യമായ തകര്‍ച്ച കാണാം. നിഫ്റ്റി ഫിഫ്റ്റിയില്‍ ഓഎന്‍ജിസി, പവര്‍ഗ്രിഡ്, ടെക്ക് മഹീന്ദ്ര, കോള്‍ ഇന്ത്യ ഓഹരികള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. മറുഭാഗത്ത് അദാനി പോര്‍ട്സ്, ഗെയില്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫൈനാന്‍സ് ഓഹരികളില്‍ നഷ്ടത്തില്‍ ചുവടുവെയ്ക്കുന്നു.
ഒട്ടുമിക്ക ആഗോള വിപണികളും ഇന്ന് ഭേദപ്പെട്ട തുടക്കം കുറിച്ചിട്ടുണ്ട്. ഏഷ്യന്‍ വ്യാപാരത്തില്‍ അമേരിക്കന്‍ എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 0.25 ശതമാനം മുന്നേറി. ജപ്പാന്റെ നിക്കെയ് സൂചിക 0.1 ശതമാനം കുറിക്കുന്നു. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ ചിത്രം വെളിപ്പെടുത്തുന്ന വിശാല എംഎസ്സിഐ വിശാല സൂചികയിലും ചെറിയ മാറ്റം സംഭവിച്ചു. തിങ്കളാഴ്ച്ച യുഎസ് ബോണ്ട് വരുമാനം കഴിഞ്ഞ 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.
എണ്ണവിപണിയും ഇന്ന് മുന്നേറുന്നത് കാണാം. തിങ്കളാഴ്ച്ച ബാരലിന് 70 ഡോളറിനരികെ ബ്രെന്‍ഡ് ക്രൂഡ് എത്തിയിട്ടുണ്ട്. പ്രധാന എണ്ണ ഉത്പാദകര്‍ ഉത്പാദനം കുറച്ചതും ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവും എണ്ണവിലയെ സ്വാധീനിക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തോടെ എണ്ണ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് എണ്ണക്കമ്പനികള്‍.
മെയ് മാസം അടിസ്ഥാനമാക്കിയുള്ള ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകള്‍ 23 സെന്റ് മുന്നേറി ബാരലിന് 69.45 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത് (0.3 ശതമാനം വര്‍ധനവ്). ഏപ്രിലിലെ യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ക്ക് 29 സെന്റ് കൂടി. ബാരലിന് 65.90 ഡോളറാണ് ഡബ്ല്യുടിഐ ക്രൂഡിന് ഇന്ന് വില (0.4 ശതമാനം വര്‍ധനവ്).
ബിറ്റ്കോയിന്റെ തിരിച്ചുവരവും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂര്‍ കൊണ്ട് ബിറ്റ്കോയിന്റെ മൂല്യം 6 ശതമാനം കൂടി 60,000 ഡോളര്‍ പിന്നിട്ടു. തിങ്കളാഴ്ച്ച യൂണിറ്റൊന്നിന് 60,379.80 ഡോളറാണ് ബിറ്റ്കോയിന് വില. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റിന് 43.96 ലക്ഷം മുടക്കണം. നേരത്തെ, ഫെബ്രുവരി 21 -ന് 58,000 ഡോളര്‍ നിലവാരം കുറിച്ചതിന് ശേഷം 43,000 ഡോളറിലേക്ക് ബിറ്റ്കോയിന് അധഃപതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച 1.9 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പിട്ടതോടെ ബിറ്റ്കോയിന് വില കുത്തനെ ഉയര്‍ന്നു. പാക്കേജ് പ്രകാരം ഒട്ടുമിക്ക അമേരിക്കന്‍ പൗരന്മാര്ക്കും 1,400 ഡോളര്‍ വീതം ലഭിക്കും.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications