മുംബൈ: തിങ്കളാഴ്ച്ചത്തെ നഷ്ടങ്ങള്‍ മായ്ച്ച് വിപണി ഇന്ന് വ്യാപാരം ആരംഭിച്ചു. രാവിലെ ഇന്ത്യന്‍ സൂചികകള്‍ 1 ശതമാനം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും മെയ് 1 മുതല്‍ കോവിഡ് വാക്സീന് നല്‍കുമെന്ന കേന്ദ്ര പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 480 പോയിന്റ് കയറി 48,430 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 എന്ന പോയിന്റ് നിലയില്‍ തുടരുകയാണ്.

ബജാജ് ഫൈനാന്‍സ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ സെന്‍സെക്സില്‍ 3 ശതമാനം വരെ മുന്നേറിയത് കാണാം. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്നു ഇന്ത്യാ വിഐഎക്സ് സൂചിക 3 ശതമാനം താഴ്ന്ന് 21.8 എന്ന നിലയിലെത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് 1.7 ശതമാനം നേട്ടം കാഴ്ച്ചവെക്കുന്നു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 1.7 ശതമാനം വീതം നേട്ടത്തിലാണ് ചുവടുവെയ്ക്കുന്നത്. ചൊവാഴ്ച്ച 9 കമ്പനികള്‍ കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. നെസ്ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സ്, വെല്‍സ്പണ്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് കൊമേഴ്സ്യല്‍സ് എന്നിവ ഇതില്‍പ്പെടും.
ഇന്ധനവില
തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ല. ഏപ്രില്‍ 15 -നാണ് അവസാനമായി ഇന്ധനവില മാറിയത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 90.40 രൂപയായി വില തുടരുന്നു. ഒരു ലീറ്റര്‍ ഡീസലിന് വില 80.73 രൂപ. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തുന്നത്. ലീറ്ററിന് 96.83 രൂപയാണ് പെട്രോളിന് മുംബൈയില്‍ വില.
അഗോള വിപണി
ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് ചൊവാഴ്ച്ച കാണുന്നത്. ജാപ്പനീസ് ഓഹരികള്‍ കാര്യമായ നഷ്ടം ഇന്ന് ഏറ്റുവാങ്ങുന്നു. ജപ്പാന്റെ നിക്കെയ് സൂചിക 1.31 ശതമാനവും ടോപിക്സ് സൂചിക 1.22 ശതമാനവും വീതം നഷ്ടം രേഖപ്പെടുത്തുകയാണ്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയില്‍ 0.11 ശതമാനം നേട്ടം കാണാം. ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി /എഎസ്എക്സ് 200 സൂചിക 0.14 ശതമാനം താഴോട്ടു പോയി. ഇന്നലെ അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് കച്ചവടം മതിയാക്കിയത്. ഡൗ ജോണ്‍സ് സൂചിക 0.36 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 0.53 ശതമാനവും നാസ്ദാക്ക് സൂചിക 0.98 ശതമാനവും നഷ്ടം കുറിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
