മുംബൈ: വ്യാഴാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ സമയം 9.19 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 29.25 പോയിന്റ് ഇടിഞ്ഞ് 51,296.15 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 3 പോയിന്റ് ഇടറി 15,105.25 എന്ന നിലയിലും പിടിച്ചുനിന്നു.
വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന കാഴ്ച്ചയാണ് വ്യാഴാഴ്ച്ചയും. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും നേട്ടം കയ്യടക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് സെന്‍സെക്സില്‍ മുന്നേറ്റം നടത്തുന്നത്. മറുഭാഗത്ത് ടൈറ്റന്, ഓഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ സൂചികയില്‍ പിന്നിലായി.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ബാങ്കിങ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികള്‍ 2.8 ശതമാനം നെഗറ്റീവ് റിട്ടേണാണ് കാഴ്ച്ചവെച്ചതെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി സൂചിക 2.8 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. പോയവര്‍ഷം 14.9 ശതമാനം മുന്നേറ്റമായിരുന്നു നിഫ്റ്റി സൂചിക കുറിച്ചത്. എന്തായാലും ഈ വര്‍ഷം സ്ഥിതി മാറുമെന്നാണ് വിലയിരുത്തല്‍. കാരണം സമ്പദ്ഘടന മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ബാങ്കിങ് മേഖലയില്‍ റീറേറ്റിങ് സംഭവിക്കാം. നടപ്പു വര്‍ഷം നിഫ്റ്റി ബാങ്ക് സൂചിക കുതിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഏഷ്യയിലെ മറ്റു ഓഹരി വിപണികളിലും വ്യാഴാഴ്ച്ചത്തെ ചിത്രം വ്യത്യസ്തമല്ല. ഹാങ് സെങ് സൂചിക നഷ്ടത്തില്‍ തുടരുകയാണ്. ജപ്പാന്റെ നിക്കെയ് 225, ടോപിക്സ്, കൊസ്ദാഖ് സൂചികകള്‍ നേരിയ വളര്‍ച്ച കാഴ്ച്ചവെക്കുന്നു. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഏഷ്യന്‍ ഓഹരികളുടെ വേഗം കുറയാനും കാരണമിതുതന്നെ. ചൊവാഴ്ച്ച എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ നേരിയ ഇടര്‍ച്ച കുറിച്ചിരുന്നു. ഭീമന് ടെക്ക് ഓഹരികളില്‍ തകര്‍ച്ച ദൃശ്യമായി. നടന്നുകൊണ്ടിരിക്കുന്ന പോര്‍ട്ഫോളിയോ മാറ്റങ്ങള്‍ ഊര്‍ജ്ജ ഓഹരികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്തു പകരുന്നതില്‍ സ്വകാര്യ മേഖല നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച്ച അറിയിച്ചിരുന്നു. പൊതുമേഖല പോലെതന്നെ സ്വകാര്യ മേഖലയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വോട്ടിന് വേണ്ടി സ്വകാര്യ കോര്‍പ്പറേറ്റുകളെ അധിക്ഷേപിക്കുന്ന രാഷ്ട്രീയ സംസ്കാരം അവസാനിക്കണം. രാജ്യത്തെ ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുടെ പുരോഗമനത്തില്‍ സ്വകാര്യ കമ്പനികള്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
