ബുധനാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് ഭേദപ്പെട്ട തുടക്കം. രാവിലെ സമയം 9.16 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 108.54 പോയിന്റ് മുന്നേറി 51,437.62 എന്ന നില രേഖപ്പെടുത്തി (0.21 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 43.90 പോയിന്റ് ചാടി 15,153.20 എന്ന നിലയിലുമെത്തി (0.29 ശതമാനം നേട്ടം). ബുധനാഴ്ച്ച വ്യാപാര മണി മുഴങ്ങുമ്പോള്‍ 824 ഓഹരികള്‍ ലാഭത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. 349 ഓഹരികള്‍ക്ക് നഷ്ടം സംഭവിച്ചു; 65 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക്ക് സിമന്റ്, ഓഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് രാവിലെത്തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രധാന നേട്ടം കൊയ്യുന്നത്. പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി എന്നിവര്‍ നഷ്ടം നേരിടുന്നവരില്‍ മുന്നിലുണ്ട്. രാവിലെ ബെഞ്ച്മാര്‍ക്ക് സൂചികകളെ വിശാല വിപണികള്‍ പിന്നിലാക്കുന്നതിനും നിക്ഷേപകര്‍ സാക്ഷിയായി. നിഫ്റ്റി സ്മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 സൂചികഖള് യഥാക്രമം 0.76 ശതമാനവും 0.25 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
നിഫ്റ്റി ഐടിയൊഴികെ മറ്റെല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി സൂചികകള്‍ പ്രധാന നേട്ടക്കാരായി മുന്നേറുന്നു. നിഫ്റ്റി ഫിഫ്റ്റിയില്‍ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവരാണ് മുന്‍നിരയിലുള്ളത്. ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി എന്നിവരെ സൂചികയില്‍ പതറി നില്ക്കുന്നതും കാണാം.
ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പണം പിന്‍വലിക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. ജനുവരിയില്‍ മാത്രം തുറന്ന ഇക്വിറ്റി പദ്ധതികളില്‍ നിന്ന് 9,253 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി നല്കുന്ന വിവരങ്ങള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട് വിപണിയിലെ മാനേജ്മെന്റ് ആസ്തി എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയാണ്. ജനുവരിയില്‍ വിപണിയിലെ മൊത്തം മാനേജ്മെന്റ് ആസ്തി 31.84 ലക്ഷം കോടി രൂപ തൊട്ടെന്ന് സംഘടന പറയുന്നു.
ഡോളറിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് അമേരിക്കന്‍ നാണയം എത്തിനില്‍ക്കുന്നത്. സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതും അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന ഭീമന് സാമ്പത്തിക ഉത്തേജന പാക്കേജിനെച്ചൊല്ലിയുള്ള നിക്ഷേപകരുടെ പ്രതീക്ഷകളും ഡോളറിന്റെ ഇടര്‍ച്ചയ്ക്ക് കാരണമാവുന്നു.
പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ കുതിപ്പും രാജ്യാന്തര വിപണിയില്‍ നിന്നുള്ള പ്രധാന വിശേഷമാണ്. ചൊവാഴ്ച്ച 48,216 ഡോളര്‍ വരെ ബിറ്റ്കോയിന് മൂല്യം ഉയര്‍ന്നു. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ബിറ്റ്കോയിനില് നടത്തിയിട്ടുണ്ടെന്ന ടെസ്ലയുടെ വെളിപ്പെടുത്തലാണ് ക്രിപ്റ്റോകറന്‍സിയുടെ ഏറ്റവും പുതിയ കുതിപ്പിന് കാരണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
