മുംബൈ: ബുധനാഴ്ച്ച വിപണി വീണ്ടും നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 337 പോയിന്റ് ഇടിഞ്ഞ് 49,714 നില രേഖപ്പെടുത്തി (0.65 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 102 പോയിന്റ് ഇടറി 14,172 നിലയിലും വ്യാപാരം ആരംഭിച്ചു (0.69 ശതമാനം നഷ്ടം). ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഓഹരികളില്‍ ഇന്ന് കാര്യമായ നഷ്ടം കാണാം. മറുഭാഗത്ത് ഏഷ്യന്‍ പെയിന്റ്സ്, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എന്‍ടിപിസി ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുണ്ട്.

ചൊവാഴ്ച്ച ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടത്തില്‍ 49,662 പോയിന്റ് വരെ വീണ സെന്‍സെക്സ് സൂചിക 600 പോയിന്റിലേറെ തിരിച്ചുപിടിച്ച് 50,265 നില വരെയ്ക്കും ചാടിക്കടന്നു. നിഫ്റ്റി ഫിഫ്റ്റി സൂചികയും മോശമാക്കിയില്ല. 14,707 പോയിന്റിലേക്ക് അധഃപതിച്ച നിഫ്റ്റി 14,868 നില വരെയും ഉയരുകയുണ്ടായി. അള്‍ട്രാടെക്ക് സിമന്റാണ് ഇന്നലെ കാര്യമായ മുന്നേറ്റം കയ്യടക്കിയത് (2.6 ശതമാനം നേട്ടം). ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
നിഫ്റ്റിയില്‍ ശ്രീ സിമന്റ്, അദാനി പോര്‍ട്സ്, ഡിവിസ് ലാബ്സ്, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 1 ശതമാനം മുതല്‍ 3 ശതമാനം വരെ മുന്നേറ്റം കാഴ്ച്ചവെച്ചിരുന്നു. മറുഭാഗത്ത് ഓഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ഐടിസി, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ബിപിസിഎല്‍ ഓഹരികളാണ് കാര്യമായ നഷ്ടം നേരിട്ടത്. ബാങ്ക് ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, പേജ് ഇന്‍ഡസ്ട്രീസ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എസിസി സ്റ്റോക്കുകളുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.75 ശതമാനവും മുന്നേറുന്നതിന് വിപണി സാക്ഷിയായിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
