മുംബൈ: തിങ്കളാഴ്ച്ച ഓഹരി വിപണി നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. 20.75 പോയിന്റ് വര്‍ധിച്ച 50,910.51 എന്ന നിലയ്ക്കാണ് ബിഎസ്ഇ സെന്‍സെക്സ് സൂചികയുടെ തുടക്കം (0.04 ശതമാനം). എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, 17.30 പോയിന്റ് കൂടി 14,999.05 പോയിന്റ് നിലയിലേക്കും ചുവടുമാറി (0.12 ശതമാനം നേട്ടം).
സെന്‍സെക്സില്‍ ടെക്ക് മഹീന്ദ്രയാണ് രാവിലെ മുന്നില്‍ നില്‍ക്കുന്നത്. ടെക്ക് മഹീന്ദ്ര ഓഹരികള്‍ 1 ശതമാനത്തോളം നേട്ടം കുറിക്കുന്നുണ്ട്. ഹിന്ദുസ്താന്‍ യുണിലെവര്‍ (0.86 ശതമാനം), പവര്‍ ഗ്രിഡ് (0.78 ശതമാനം), ടിസിഎസ് (0.58 ശതമാനം), ഓഎന്‍ജിസി (0.52 ശതമാനം), എസ്ബിഐ (0.41 ശതമാനം) ഓഹരികളും നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുകയാണ്.
ബജാജ് ഫിന്‍സെര്‍വാണ് സെന്‍സെക്സിനെ പിന്നോട്ടു വലിക്കുന്ന പ്രധാന ഓഹരി. ബജാജ് ഫിന്‍സെര്‍വ് 0.74 ശതമാനം തകര്‍ച്ചയിലാണ് പുരോഗമിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.54 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.42 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.18 ശതമാനം) മാരുതി സുസുക്കി (-0.11 ശതമാനം), സണ്‍ഫാര്‍മ (-0.07 ശതമാനം), ടൈറ്റന് (-0.04 ശതമാനം), റിലയന്‍സ് (-0.03 ശതമാനം) ഓഹരികളും നഷ്ടം നേരിടുന്നവരുടെ പട്ടികയിലുണ്ട്.
ഏഷ്യന്‍ ഓഹരി വിപണികളും നേട്ടത്തോടെയാണ് തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്. എംഎസ്സിഐ സൂചികയില്‍ ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികള്‍ 0.1 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നു. കഴിഞ്ഞയാഴ്ച്ച സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് എംഎസ്സിഐ സൂചിക താഴോട്ടു വന്നത്. ജപ്പാന്റെ നിക്കെയ് സൂചിക 1 ശതമാനവും ദക്ഷിണ കൊറിയന്‍ ഓഹരി സൂചിക 0.4 ശതമാനവും നേട്ടം ഇന്ന് കയ്യടക്കുന്നുണ്ട്.
രാവിലെ സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ചുവടുവെയ്ക്കുമെന്ന സൂചന നല്‍കിയിരുന്നു. രാവിലെ സമയം 7.30 -ന് 15,009 പോയിന്റ് നിലയ്ക്കാണ് എജിഎക്സ് നിഫ്റ്റി ഇടപാടുകള്‍ നടത്തിയത്.
എണ്ണവില
തിങ്കളാഴ്ച്ച ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വീണ്ടും വില കൂടി. കോവിഡ് ഭീതി വിട്ടൊഴിഞ്ഞ് എണ്ണ ഡിമാന്‍ഡ് പതിയെ വര്‍ധിക്കവെ അമേരിക്കന്‍ ക്രൂഡിന്റെ ഉത്പാദനം കുറഞ്ഞത് അസംസ്കൃത എണ്ണവിലയെ സ്വാധീനിക്കുകയാണ്. ഇന്ന് ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 76 സെന്റ് കൂടി 61.67 ഡോളറിലെത്തി (1.2 ശതമാനം വര്‍ധനവ്). അമേരിക്കന്‍ ക്രൂഡ് ബാരലിന് 74 സെന്റ് വര്‍ധിച്ച് 59.98 ഡോളര്‍ വില രേഖപ്പെടുത്തുന്നു (1.3 ശതമാനം വര്‍ധനവ്).
ബിറ്റ്കോയിന്
ഞായറാഴ്ച്ച ബിറ്റ്കോയിനും സര്‍വകാല റെക്കോര്‍ഡ് തിരുത്തി. വെള്ളിയാഴ്ച്ച 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ടതിന് ശേഷവും ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് ജൈത്രയാത്ര തുടരുകയാണ്. ഇന്ന് 55,989.40 ഡോളറാണ് ബിറ്റ്കോയിന് യൂണിറ്റിന് വില. അതായത് ഇന്ത്യന്‍ രൂപ കൊടുത്തു ബിറ്റ്കോയിന് ഒരു യൂണിറ്റ് വാങ്ങണമെങ്കില്‍ 40.64 ലക്ഷം രൂപ മുടക്കണം. കഴിഞ്ഞയാഴ്ച്ച മാത്രം ബിറ്റ്കോയിന്റെ മൂല്യം 20 ശതമാനമാണ് കൂടിയത്. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം നോക്കിയാല്‍ ബിറ്റ്കോയിന്റെ മൂല്യം 100 ശതമാനം വര്‍ധിച്ചിരിക്കുകയാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
