മുംബൈ: തിങ്കളാഴ്ച്ച നഷ്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ സമയം 9:17 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 266 പോയിന്റ് ഇടറി 49,596.75 എന്ന നിലയിലേക്ക് തിരിച്ചിറങ്ങി (0.51 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 65.25 പോയിന്റ് നഷ്ടത്തില്‍ 14,681 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.47 ശതമാനം ഇടിവ്). ബാങ്ക്, ലോഹം, സാമ്പത്തികം, ഓട്ടോ ഓഹരികളില്‍ കാര്യമായ വില്‍പ്പന ഇന്ന് കാണുന്നുണ്ട്. ഇതേസമയം എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളില്‍ ഇന്ന് കാര്യമായ ചലനങ്ങളില്ല.

തുര്‍ക്കിഷ് നാണയമായ ലിറയുടെ വന്‍തകര്‍ച്ച അടിസ്ഥാനപ്പെടുത്തി ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാന്റെ നിക്കെയ് സൂചിക 1.4 ശതമാനം നഷ്ടം രാവിലെ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച നാസ്ദാക്ക് സൂചിക സമ്മിശ്ര പ്രകടനമാണ് പുറത്തെടുത്തത്. അമേരിക്കന്‍ ട്രഷറി വരുമാനം ക്രമപ്പെട്ട സാഹചര്യത്തില്‍ നാസ്ദാക്കിന് ഫെയ്സ്ബുക്കും ഊര്‍ജ്ജ ഓഹരികളും ചേര്‍ന്ന് പുത്തനുണര്‍വ് സമ്മാനിക്കുകയുണ്ടായി. ഡൗ ജോണ്‍സ് സൂചിക 234.79 പോയിന്റ് ഇടറി 32,627.51 എന്ന നില കുറിച്ചു (0.71 ശതമാനം വീഴ്ച്ച). 2.71 പോയിന്റ് നഷ്ടപ്പെട്ട എസ് ആന്‍ഡ് പി 500 സൂചിക 3,912.75 നില രേഖപ്പെടുത്തി (0.07 ശതമാനം വീഴ്ച്ച). നാസ്ദാക്ക് കോമ്പോസൈറ്റ് സൂചിക 99.07 പോയിന്റ് ഉയര്‍ന്ന് 13,215.24 എന്ന നിലയും കയ്യടക്കി (0.76 ശതമാനം നേട്ടം).
എണ്ണവില
തിങ്കളാഴ്ച്ച രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ഇടിഞ്ഞു. എണ്ണ ഡിമാന്‍ഡ് കുറയുന്നത് മുന്‍നിര്‍ത്തി ഇന്ന് 1 ശതമാനത്തോളം തകര്‍ച്ചയാണ് എണ്ണവില നേരിടുന്നത്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യം എണ്ണവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 60 സെന്റ് കുറഞ്ഞ് 63.93 ഡോളറാണ് ഇന്ന് വില രേഖപ്പെടുത്തുന്നത് (0.9 ശതമാനം ഇടിവ്). യുഎസ് ക്രൂഡിന് 68 സെന്റ് കുറഞ്ഞു. ബാരലിന് 60.74 ഡോളറാണ് യുഎസ് ക്രൂഡിന് വില (1.1 ശതമാനം ഇടിവ്). കഴിഞ്ഞയാഴ്ച്ച ബ്രെന്‍ഡ് ക്രൂഡിനും യുഎസ് ക്രൂഡിനും 6 ശതമാനത്തിലേറെ വിലിയിടിവ് സംഭവിച്ചിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications