മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 468.84 പോയിന്റ് മുന്നേറി 48,908.96 എന്ന നില രേഖപ്പെടുത്തി (0.97 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 161.10 പോയിന്റ് ഉയര്‍ന്ന് 14,486 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (1.12 ശതമാനം നേട്ടം). ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിയല്‍റ്റി, ഓട്ടോ ഓഹരികള്‍ക്കൊപ്പം ബാങ്ക് സ്റ്റോക്കുകളും ഇന്ന് നേട്ടത്തില്‍ ചുവടുവെയ്ക്കുകയാണ്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളെല്ലാം ഭേദപ്പെട്ട പ്രകടനം ഇന്ന് കാഴ്ച്ചവെക്കുന്നുണ്ട്.

30 ഓഹരികള്‍ അടങ്ങിയ സെന്‍സെക്സില്‍ ഡോ റെഡ്ഢീസ് ലബോറട്ടറീസ്, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) സ്റ്റോക്കുകള്‍ മാത്രമാണ് നഷ്ടത്തില്‍ ആരംഭിച്ചത്. രാവിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ കുതിക്കുന്നു. ടെക്ക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഓട്ടോ ഓഹരികളും രാവിലെ 1 ശതമാനത്തിന് മുകളില്‍ നേട്ടം കയ്യടക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ജ്വല്ലറി വ്യവസായ മേഖലയില്‍ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പേരു ചേര്‍ക്കുന്ന ആദ്യ കമ്പനിയാണ് കല്യാണ്‍. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എന്‍എസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) കല്യണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും. നേരത്തെ, പ്രാഥമിക ഓഹരി വില്‍പ്പന വഴി 1,175 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കമ്പനി സമാഹരിച്ചിരുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന ഐപിഓയില്‍ 2.61 മടങ്ങ് സബ്സ്ക്രിപ്ഷന് നടന്നു. അലോട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ അനുവദിക്കപ്പെട്ട ഓഹരികള്‍ ഗുണഭോക്താക്കളുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ ഇന്ന് വരവുവെയ്ക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
