വെള്ളിയാഴ്ച്ച ഓഹരി വിപണി വലിയ ചലനങ്ങളില്ലാതെ ഉണര്‍ന്നു. രാവിലെ സമയം 9.19 -ന് ബിഎസ്ഇ സെന്‍സെക്സ് സൂചിക 99 പോയിന്റ് മുന്നേറി 51,630.37 പോയിന്റ് രേഖപ്പെടുത്തി (0.19 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, 19 പോയിന്റ് കയറി 15,192.25 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.12 ശതമാനം). ഐടി ഓഹരികളിലെ കുതിപ്പാണ് വെള്ളിയാഴ്ച്ച ഓഹരി വിപണിക്ക് കരുത്തു പകരുന്നത്. ഐടി ഓഹരികളുടെ ചിത്രം വെളിപ്പെടുത്തുന്ന എന്‍എസ്ഇ ഉപസൂചിക 'നിഫ്റ്റി ഐടി' 1.10 ശതമാനം മുന്നേറ്റം രാവിലെ കാഴ്ച്ചവെക്കുന്നുണ്ട്. ബാങ്ക് ഓഹരികളും ഭേദപ്പെട്ട നിലയിലാണ് വ്യാപാരം നടത്തുന്നത്.

നിഫ്റ്റി സൂചികയില്‍ വിപ്രോയാണ് നേട്ടക്കാരില്‍ മുന്നില്‍. വിപ്രോ ഓഹരികള്‍ 2.15 ശതമാനം നേട്ടം കുറിക്കുന്നു. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികളും ചിത്രം മോശമാക്കന്നില്ല. 1.61 ശതമാനം മുന്നേറ്റമുണ്ട് ഇന്‍ഫോസിസ് ഓഹരികളില്‍. എച്ച്സിഎല്‍ ടെക്ക് ഓഹരികളില്‍ 0.80 ശതമാനവും നേട്ടം കാണാം. ഇവര്‍ക്ക് പിറകില്‍ ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാണിയ, ബജാജ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, ടൈറ്റന് കമ്പനി എന്നിവരും നേട്ടക്കാരുടെ പട്ടികയില്‍ കടന്നുകയറി.
നഷ്ടം നേരിടുന്നവരുടെ കാര്യമെടുത്താല്‍ ഐടിസിയാണ് ഏറ്റവും മുന്നില്‍. സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി 2.74 ശതമാനം തകര്‍ച്ചയിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലമാണ് ഐടിസിക്ക് വിനയാവുന്നത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 11 ശതമാനം ഇടിവ് അറ്റാദായത്തില്‍ കമ്പനി നേരിട്ടു. 3,587 കോടി രൂപയാണ് കഴിഞ്ഞ ത്രൈമാസപാദം ഐടിസി കണ്ടെത്തിയത്. കൃത്യം ഒരു വര്‍ഷം മുന്‍പ് അറ്റാദായം 4,050.40 കോടി രൂപയായിരുന്നു. എന്തായാലും ഐടിസിയുടെ പ്രവര്‍ത്തന വരുമാനം കൂടിയെന്ന കാര്യം അല്‍പ്പം ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ 14,124 കോടി രൂപയാണ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഐടിസി വരുമാനം കുറിച്ചത്. വര്‍ധനവ് 6 ശതമാനം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
