മുംബൈ: ആഗോള വിപണികള്‍ കിതയ്ക്കുമ്പോഴും ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച്ചയും തേരോട്ടം തുടരുകയാണ്. രാവിലെത്തന്നെ സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ തൊട്ടു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 56 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 53,215 എന്ന നിലയ്ക്കാണ് തുടക്കമിട്ടത് (0.11 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 25 പോയിന്റ് കയറി 15,949 എന്ന നിലയും കയ്യടക്കി. ഇന്നത്തെ വ്യാപാരത്തിനിടെ ബോംബെ സൂചിക 53,291 പോയിന്റും നിഫ്റ്റി 15,962.25 പോയിന്റുമെന്ന എക്കാലത്തേയും ഉയര്‍ന്ന നില കുറിച്ചത് കാണാം.

രാവിലെ സെന്‍സെക്സില്‍ ഐടിസി (0.95 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.64 ശതമാനം), ടാറ്റ സ്റ്റീല്‍ (0.54 ശതമാനം), റിലയന്‍സ് (0.54 ശതമാനം), പവര്‍ഗ്രിഡ് (0.52 ശതമാനം), ഭാരതി എയര്‍ടെല്‍ (0.47 ശതമാനം) ഓഹരികള്‍ മുന്നിലെത്തി. ടെക്ക് മഹീന്ദ്ര (-0.71 ശതമാനം), ഇന്‍ഫോസിസ് (-0.57 ശതമാനം), ആക്സിസ് ബാങ്ക് (-0.44 ശതമാനം), എല്‍ ആന്‍ഡ് ടി (-0.39 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.29 ശതമാനം) ഓഹരികള്‍ ഏറ്റവും പിന്നിലും സ്ഥാനം പിടിച്ചു.
വ്യാഴാഴ്ച്ച വിപ്രോ പുറത്തുവിട്ട സാമ്പത്തിക ഫലം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികവാര്‍ന്ന പാദങ്ങളിലൊന്നാണ്. കഴിഞ്ഞതവണ വിപ്രോയുടെ ലാഭം 35.7 ശതമാനം കൂടി 3,243 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍). കമ്പനിയുടെ വരുമാനം 22.3 ശതമാനം വര്‍ധിച്ച് 18,525 കോടി രൂപയിലും എത്തി. മുന്‍പാദത്തെ അപേക്ഷിച്ച് ജൂണില്‍ 12.4 ശതമാനം വരുമാന വളര്‍ച്ച വിപ്രോ കണ്ടു.
ജൂണില്‍ ഭേദപ്പെട്ട പ്രകടനമാണ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കും കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ ലാഭം 19.3 ശതമാനം കൂടി 496.8 കോടി രൂപയിലെത്തി. ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും 10 രൂപ വീതം ലാഭവിഹിതവും എല്‍ ആന്‍ഡ് ടി പ്രഖ്യാപിച്ചിട്ടുണ്ട്.
വിശാല വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.11 ശതമാനവും സ്മോള്‍ക്യാപ് 0.38 ശതമാനവും വീതം നേട്ടത്തില്‍ ഇടപാടുകള്‍ തുടരുന്നു. ബിഎസ്ഇ 500 സൂചികയില്‍ സൈന്‍ജീന്‍ ഇന്റര്‍നാഷണല്‍ (9.16 ശതമാനം), ഐടിഐ (8.26 ശതമാനം), ഹാപ്പിയസ്റ്റ് മൈന്‍ഡ് (4.89 ശതമാനം), വോഡഫോണ്‍ ഇന്ത്യ (4.33 ശതമാനം), കാംസ് സര്‍വീസസ് (4.04 ശതമാനം) ഓഹരികള്‍ രാവിലെ കാര്യമായി മുന്നേറുന്നുണ്ട്.
ഇന്ന് 18 കമ്പനികള്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, ഡെന്‍ നെറ്റ്വര്‍ക്ക്, ജസ്റ്റ് ഡയല്, എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിങ്സ് തുടങ്ങിയവര്‍ ഈ നിരയിലുണ്ട്.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications