മുംബൈ: വെള്ളിയാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,320 പോയിന്റിലാണ് ചുവടുവെയ്ക്കുന്നത്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തുന്നുണ്ട്.
ഐസിഐസിഐ ബാങ്ക് (0.82 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.78 ശതമാനം), റിലയന്‍സ് (0.59 ശതമാനം), ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (0.52 ശതമാനം), മാരുതി സുസുക്കി (0.51 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.51 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ മുന്നിലുള്ളത്. ടെക്ക് മഹീന്ദ്ര (-0.94 ശതമാനം), ടിസിഎസ് (-0.92 ശതമാനം), പവര്‍ഗ്രിഡ് (-0.61 ശതമാനം), ഇന്‍ഫോസിസ് (-0.59 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.50 ശതമാനം), ടാറ്റ സ്റ്റീല്‍ (-0.40 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയിലും രാവിലെ മുന്നിലുണ്ട്.

വോഡഫോണ്‍ ഐഡിയ ഓഹരികളില്‍ ഇന്നും തകര്‍ച്ച തുടരുകയാണ്. ഇന്നലെ 9 ശതമാനം തകര്‍ച്ച കുറിച്ച വോഡഫോണ്‍ ഐഡിയ രാവിലെ 1.5 ശതമാനം താഴേക്ക് പോയി. 8,200 കോടി രൂപയുടെ സ്പെക്ട്രം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് 1 വര്‍ഷത്തെ മോറട്ടോറിയം കാലാവധി കമ്പനി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റിയാണ് മുന്നില്‍. 0.9 ശതമാനം മുന്നേറ്റം സൂചിക പ്രകടമാക്കുന്നു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 'ഫ്ളാറ്റായി' തുടരുകയാണ്. മിഡ്ക്യാപില്‍ ലാഭമെടുപ്പ് കാര്യമായി സംഭവിക്കുന്നുണ്ട്. ബിഎസ്ഇ സ്മോള്‍ക്യാപ് 0.5 ശതമാനം നേട്ടത്തിലാണ് രാവിലെ വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് സ്മോള്‍ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടി വ്യാപാരം ആരംഭിച്ചിരിക്കുന്നതും.
ആഗോള വിപണികള്‍
എസ് ആന്‍ഡ് പി 500, നാസ്ദാഖ്, ഡൗ ജോണ്‍സ് എന്നീ മൂന്ന് പ്രമുഖ അമേരിക്കന്‍ വിപണി സൂചികകളും നേട്ടത്തിലാണ് നടപ്പു വര്‍ഷം ആദ്യ പാദം പിന്നിട്ടത്. കൂട്ടത്തില്‍ എസ് ആന്‍ഡ് പി 500 ആകട്ടെ, തുടര്‍ച്ചയായി ആറാം ദിനവും റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച്ച ഡൗണ്‍ ജോണ്‍സ് 0.38 ശതമാനമാണ് മുന്നേറിയത്; 0.52 ശതമാനം നേട്ടം കണ്ടെത്താന്‍ എസ് ആന്‍ഡ് പി 500 -ന് സാധിച്ചു. നാസ്ദാഖില്‍ 0.13 ശതമാനം നേട്ടം ദൃശ്യമായി.
വെള്ളിയാഴ്ച്ച ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്റെ നിക്കെയ് സൂചിക 0.34 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ എഎസ്എക്സ് 200, ദക്ഷിണ കൊറിയയിലെ കോസ്പി സൂചികകള്‍ 0.25 ശതമാനം വീതം നേട്ടത്തില്‍ ഇടപാടുകള്‍ തുടരുകയാണ്. ഇതേസമയം, ഹോങ്കോങ്ങിലെ ഹാങ്സെങ് സൂചിക മാത്രം രാവിലെ 0.9 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി.
ചരക്കുകളുടെ നില പരിശോധിച്ചാല്‍, അസംസ്കൃത എണ്ണവില 2 ശതമാനം ഉയര്‍ന്നു. ബാരലിന് 75.84 ഡോളര്‍ നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡ് വെള്ളിയാഴ്ച്ച വ്യാപാരം തുടങ്ങിയത്. എണ്ണ വിതരണം കുറയ്ക്കാനുള്ള നീക്കത്തിന് യുഎഇ തടസം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഓപെക് പ്ലസ് വെള്ളിയാഴ്ച്ച ഉന്നതതല യോഗം ചേരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
