മുംബൈ: ബുധനാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. ആഗോള വിപണികളില്‍ കാര്യമായ സംഭവവികാസങ്ങളില്ലാത്തതാണ് ഇന്ത്യന്‍ സൂചികകളുടെ മെല്ലപ്പോക്കിന് കാരണം. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50 പോയിന്റ് ഇടറി 52,220 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിന് താഴേക്ക് വീണിട്ടുണ്ട്.
സെന്‍സെക്സില്‍ അള്‍ട്രാടെക്ക് സിമന്റാണ് ഏറ്റവും പിന്നില്‍. 1 ശതമാനം തകര്‍ച്ച അള്‍ട്രാടെക്ക് ഓഹരികളില്‍ കാണാം. മറുപക്ഷത്ത് 1 ശതമാനം നേട്ടവുമായി ഓഎന്‍ജിസി ബോംബെ സൂചികയില്‍ മുന്നിലുണ്ട്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് ഉടലെടുക്കുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 0.4 ശതമാനം വരെ തകര്‍ച്ച കുറിക്കുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ രാവിലെ കടത്തിവെട്ടുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്മോള്‍ക്യാപ് 0.6 ശതമാനവും വീതം മുന്നേറുന്നു. ഇന്ന് 37 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുന്നത്. ഗെയില്‍ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെല്‍ത്ത്കെയര്‍, സ്റ്റാര്‍ സിമന്റ് തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.
ഇന്ധനവില
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടിയത്. ഇതോടെ മെയ് 4 -ന് ശേഷം 22 തവണ ഇന്ത്യയില്‍ ഇന്ധനവില കൂട്ടി. നേരത്തെ, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമാസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതു മുന്‍നിര്‍ത്തി 18 ദിവസം പെട്രോള്‍, ഡീസല്‍ വില മാറിയിരുന്നില്ല.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ ബാരല്‍ വില 71 ഡോളര്‍ തൊട്ട സാഹചര്യത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. ഇന്നത്തെ വിലവര്‍ധനവോടെ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.56 രൂപയായി. ഡീസലിന് വില 86.47 രൂപയും. ഈ മാസം മാത്രം പെട്രോളിന് 1.07 രൂപയും ഡീസലിന് 1.09 രൂപയും വീതം വില കൂടിയിട്ടുണ്ട്.
ക്രിപ്റ്റോ വിപണി
ക്രിപ്റ്റോ വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് അമേരിക്ക കര്‍ശന നിയന്ത്രണം ആലോചിക്കുന്ന പശ്ചാത്തലത്തില്‍ ക്രിപ്റ്റോ നാണയങ്ങള്‍ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്കോയിന് 32,000 ഡോളറിന് താഴേക്ക് പോയി. മറ്റു പ്രമുഖ ഡിജിറ്റല്‍ കോയിനുകളായ ഈഥറും ഡോജ്കോയിനും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.
ഏപ്രിലില്‍ 65,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് ബിറ്റ്കോയിന്റെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. ബുധനാഴ്ച്ച എഥീറിയത്തിന്റെ വില 8 ശതമാനം ഇടിഞ്ഞ് 2,500 ഡോളറിലെത്തി. ഡോജ്കോയിന് (ഡോഗി) 0.31 ഡോളര്‍ നിലവാരത്തിലും ചുറ്റിത്തിരിയുകയാണ്. എക്സ്ആര്‍പി, ലൈറ്റ്കോയിന് തുടങ്ങിയവയും 24 മണിക്കൂറിനിടെ 4 ശതമാനം തകര്‍ന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
