മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം വിപണിയില്‍ ആശങ്ക വിതയ്ക്കുന്നു. തിങ്കളാഴ്ച്ച സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയോടെയാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,450 പോയിന്റിലേറെ താഴോട്ടുപോയി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ വില്‍പ്പനക്കാരാവുന്ന ചിത്രമാണ് ഇന്നത്തേത്. രാവിലെ സെന്‍സെക്സ് 2.95 ശതമാനം നഷ്ടത്തില്‍ 48,477 എന്ന നില രേഖപ്പെടുത്തി. തുടക്കവ്യാപാരത്തിനിടെ 442 പോയിന്റാണ് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും ചോര്‍ന്നത്. 14,392 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ തുടരുന്നു (2.98 ശതമാനം നഷ്ടം).

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് ഇന്ന് സെന്‍സെക്സില്‍ കനത്ത നഷ്ടം ഏറ്റുവാങ്ങുന്നത്. 7.82 ശതമാനം വരെ ഇടര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളില്‍ കാണാം. മറുഭാഗത്ത് ഇന്‍ഫോസിസ് മാത്രം നേട്ടത്തില്‍ കാലുറപ്പിക്കുന്നുണ്ട്. 12,000 രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിക്ക് കമ്പനി ഒരുക്കം കൂട്ടുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ടിസിഎസ് ഓഹരികള്‍ രാവിലെ കുതിക്കുന്നത്. കഴിഞ്ഞ പാദത്തെ സാമ്പത്തിക ഫലം ടിസിഎസ് ഇന്ന് പ്രഖ്യാപിക്കും. എന്‍എസ്ഇയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ സൂചികകളും നഷ്ടത്തിലാണ് ചുവടുവെയ്ക്കുന്നത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി സാമ്പത്തിക സൂചികകള്‍ 8.01 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്.
എണ്ണവില
രാജ്യത്ത് തുടര്‍ച്ചയായ 13 ആം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. തലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 90.56 രൂപയാണ്. ഡീസലിന് വില 80.87 രൂപയും. മുംബൈയില്‍ പെട്രോളിന് 96.98 രൂപ വില രേഖപ്പെടുത്തുന്നുണ്ട്.
ബിറ്റ്കോയിന്
ബിറ്റ്കോയിന് മൂല്യം വീണ്ടും കുതിക്കുകയാണ്. യൂണിറ്റൊന്നിന് 60,235.90 ഡോളര്‍ എന്ന നിരക്കിലാണ് തിങ്കളാഴ്ച്ച ബിറ്റ്കോയിന് വ്യാപാരം പുരോമഗിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 45.14 ലക്ഷം രൂപ മുടക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
