മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ഉണര്‍ന്നു. ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് ബിഎസ്ഇ സെന്‍സെക്സ് സൂചിക 200 പോയിന്റിലേറെ വര്‍ധിച്ചാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. 30 ഓഹരികളടങ്ങിയ സെന്‍സെക്സ് 244 പോയിന്റ് നേട്ടത്തില്‍ 50,248 നിലയിലേക്ക് ഉയരുന്നത് വിപണി തുടക്കത്തിലെ കണ്ടു (0.49 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 79 പോയിന്റ് വര്‍ധിച്ച് 14,840 എന്ന നിലയിലും ചുവടുവെച്ചു (0.53 ശതമാനം നേട്ടം).

ബജാജ് ഫൈനാന്‍സ്, ടെക്ക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് സെന്‍സെക്സില്‍ മുന്നേറുന്നത്. ഓഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐടിസി ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ മുന്നിലുണ്ട്. വ്യവസായങ്ങളുടെ വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 1.64 ശതമാനം നേട്ടവുമായി മുന്നില്‍ നില്ക്കുന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി റിയല്‍റ്റി സൂചികകളും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്.
ആഗോള കമ്പോളം
തിങ്കളാഴ്ച്ച നേട്ടത്തോടെയാണ് അമേരിക്കന്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു മാസം നീണ്ട കുതിപ്പിന് ശേഷം ബോണ്ട് വിപണികള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂണിന് ശേഷമാദ്യമായി എസ് ആന്‍ഡ് പി 500 സൂചിക ഏറ്റവും ഉയര്‍ന്ന ഏകദിന നേട്ടം കയ്യടക്കി.
കോവിഡ് വാക്സീന് അമേരിക്ക അനുമതി നല്കിയതും 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജും വിപണിയുടെ മുന്നേറ്റത്തിന് വഴി തെളിച്ചു. ഇന്നലെ ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി സൂചിക 1.95 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 2.38 ശതമാനവും നാസ്ദാക്ക് കോമ്പോസൈറ്റ് സൂചിക 3.01 ശതമാനവുമാണ് മുന്നേറിയത്.
അമേരിക്കന്‍ വിപണിയുടെ കുതിപ്പ് ചൊവാഴ്ച്ച ഏഷ്യന്‍ വിപണികള്‍ക്കും പുത്തനുണര്‍വ് നല്‍കിയത് കാണാം. രാവിലെ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.82 ശതമാനം നേട്ടത്തില്‍ ചുവടുവെച്ചു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.28 ശതമാനവും മുന്നേറുന്നു.
സ്വര്‍ണം
ചൊവാഴ്ച്ച അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിച്ച സാഹചര്യത്തില്‍ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞു. തിങ്കളാഴ്ച്ച കോമക്സ് വിപണിയില്‍ 0.3 ശതമാനം തകര്‍ച്ച നേരിട്ട സ്വര്‍ണം ഇന്ന് 0.9 ശതമാനം വിലയിടിവ് നേരിടുകയാണ്. സ്വര്‍ണത്തിന്റെ ഇന്നത്തെ ഔണ്‍സ് നിരക്ക് 1,706 ഡോളര്‍.
ഡോളര്‍ സൂചികയ്ക്ക് പുറമെ അമേരിക്കന്‍ ട്രഷറി വരുമാനവും ഇടിഎഫില്‍ നിന്നുള്ള കുത്തൊഴുക്കും സ്വര്‍ണത്തിന്റെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇതേസമയം, അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജും പലിശ നിരക്കും വരാനിരിക്കുന്ന പണപ്പെരുപ്പവും സ്വര്‍ണവില ഉയര്‍ത്തുമെന്ന് വ്യാപകമായി കരുതപ്പെടുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
