മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്ച്ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 300 പോയിന്റ് കയറി 49,268 എന്ന നിലയിലേക്കെത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,700 മാര്‍ക്ക് തിരിച്ചുപിടിച്ചു. 14,746 വരെ നിഫ്റ്റി രാവിലെ ഉയര്‍ന്നു. ബജാജ് ഓട്ടോ, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ ഇന്ന് കാര്യമായ നേട്ടം കുറിക്കുന്നുണ്ട്. 1.5 മുതല്‍ 2 ശതമാനം വരെ മുന്നേറ്റം ബജാജ് ഓഹരികളില്‍ കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ഡിവിസ് ലാബ്സ് ഓഹരികളും നേട്ടം കൊയ്യുന്നവരുടെ പട്ടികയില്‍ രാവിലെ കയറിക്കൂടി.

മറുഭാഗത്ത് ബ്രിട്ടാണിയ, ഹിന്ദുസ്താന്‍ യുണിലെവര്‍, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുക്കി ഓഹരികള്‍ 1 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.76 ശതമാനം മുന്നേറി; ബിഎസ്ഇ സ്മോള്‍ക്യാപ് 0.74 ശതമാനവും നേട്ടം കുറിച്ചു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി മെറ്റലില്‍ വ്യാപകമായ ലാഭമെടുപ്പ് തുടരുകയാണ്. ഇതോടെ സൂചിക 0.25 ശതമാനം താഴോട്ടു പോയി. നിഫ്റ്റി ഓട്ടോയാണ് ഇന്ന് തിളങ്ങുന്നത്. 1.4 ശതമാനം നേട്ടം നിഫ്റ്റി ഓട്ടോയും 0.7 ശതമാനം നേട്ടം നിഫ്റ്റി ബാങ്ക് സൂചികയും രാവിലെ കയ്യടക്കുന്നു. 21 കമ്പനികള്‍ ബുധനാഴ്ച്ച മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുകയാണ്. ബജാജ് ഫിന്‍സെര്‍വ്, ബയോകോണ്‍, മാസ്ടെക്, ബോംബെ ഡൈയിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനികള്‍ ഇതിലുണ്ട്.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്തായാലും ബിറ്റ്കോയിന്റെ ക്ഷീണം പതിയെ വിട്ടുമാറുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 55,020.50 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 53,557.50 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 40.99 ലക്ഷം രൂപ മുടക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
