മുംബൈ: ധനനയം ഉദാരമായി നിലനിര്‍ത്താനുള്ള അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനവും (യുഎസ് ഫെഡറല്‍ റിസര്‍വ്) ആഗോള വിപണികളിലെ കുതിപ്പും അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ വിപണിയും നേട്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ഈ വാരം തുടര്‍ച്ചയായ നാലാം ദിനമാണ് ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നത്.
രാവിലെത്തന്നെ ബോംബെ സൂചിക 50,000 മാര്‍ക്കില്‍ തിരിച്ചെത്തി; നിഫ്റ്റി 15,000 പോയിന്റിലും ചുവടുവെയ്ക്കുന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 580 പോയിന്റ് ഉയര്‍ന്ന് 50,316 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 375 പോയിന്റ് കയറി 15,029 എന്ന നിലയിലും ഇടപാടുകള്‍ ആരംഭിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ് എന്നീ ഓഹരികളില്‍ ഊന്നിയാണ് ഇന്ത്യന്‍ സൂചികകളുടെ ഇന്നത്തെ മുന്നേറ്റം. 2 മുതല്‍ 2.5 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ കാണാം. നിഫ്റ്റിയിലെ നേട്ടക്കാരുടെ പട്ടികയില്‍ ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ കയറിക്കൂടി. ഈ ഓഹരികള്‍ രാവിലെ 3 ശതമാനം വരെ മുന്നേറി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സും ഐഷര്‍ മോട്ടോര്‍സും മാത്രമാണ് 50 ഓഹരികള്‍ അടങ്ങിയ നിഫ്റ്റിയില്‍ നഷ്ടം കുറിക്കുന്നത്.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.83 ശതമാനം മുന്നേറുന്നു; ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.93 ശതമാനവും നേട്ടം കയ്യടക്കുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കാര്യമായ വാങ്ങലുകള്‍ എല്ലാ സൂചികകളിലും ദൃശ്യമാണ്. കൂട്ടത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനവും മുന്നേറുന്നു. ഇന്ന് 36 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഓട്ടോ, ടൈറ്റന്, അംബുജ സിമന്റ്സ്, ഐനോക്സ് ലെയ്ഷര്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര, റെയിന്‍ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്തായാലും ബിറ്റ്കോയിന്റെ ക്ഷീണം പതിയെ വിട്ടുമാറുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 54,207.20 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 55,020.50 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 40.23 ലക്ഷം രൂപ മുടക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
