മുംബൈ: വെള്ളിയാഴ്ച്ചയും നഷ്ടത്തില്‍ത്തന്നെ വിപണിയുടെ തുടക്കം. ഏഷ്യന്‍ വിപണികളില്‍ ഉടനീളം പ്രതിഫലിക്കുന്ന തളര്‍ച്ചയ്ക്കൊപ്പം തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3 ലക്ഷം കടന്നത് നിക്ഷേപകരുടെ ജാഗ്രത വര്‍ധിപ്പിക്കുകയാണ്.
രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 111 പോയിന്റ് ഇടറി 47,969 എന്ന നിലയില്‍ ചുവടുവെച്ചു (0.23 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,380 പോയിന്റ് നിലയില്‍ വലംവെയ്ക്കുകയാണ്. നിഫ്റ്റിയില്‍ പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് രാവിലെ കാര്യമായി മുന്നേറുന്നത്. പവര്‍ ഗ്രിഡ് ഓഹരികള്‍ 4 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തുന്നു.

ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളും നേട്ടം കൊയ്യുന്നവരുടെ പട്ടികയില്‍ കയറിക്കൂടി. കാര്യമായ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ വിപ്രോ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളെ ഇന്ന് കാണാം. വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.59 ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.72 ശതമാനം നേട്ടത്തിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ, മീഡിയ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. ഇവ 0.3 ശതമാനം മുതല്‍ 1 ശതമാനം വരെ മുന്നേറുന്നുണ്ട്. മറുഭാഗത്ത് നിഫ്റ്റി സാമ്പത്തികകാര്യ സൂചിക 0.7 ശതമാനം തകര്‍ച്ച നേരിടുന്നു.
വെള്ളിയാഴ്ച്ച 16 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. എച്ച്സിഎല്‍ ടെക്നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.
ബിറ്റ്കോയിന്
വന്‍കുതിപ്പിന് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് ഒരിക്കല്‍ക്കൂടി കിതയ്ക്കുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തി. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 49,753.70 ഡോളറാണ് ഇന്ന് നിരക്ക്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 37.31 ലക്ഷം രൂപ മുടക്കണം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
