നേരിയ നഷ്ടത്തില്‍ വിപണി തുറന്നു; അദാനി ഗ്രൂപ്പ് ഓഹരികളില്‍ തകര്‍ച്ച

മുംബൈ: ബുധനാഴ്ച്ച നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. ഏഷ്യന്‍ വിപണികളില്‍ കാര്യമായ സംഭവവികാസങ്ങളില്ലാത്തത് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളില്‍ പ്രതിഫലിക്കുന്നു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 32 പോയിന്റ് ചോര്‍ന്ന് 52,740 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,900 മാര്‍ക്കിന് താഴെ തുടരുകയാണ്.

വിപണി തുടങ്ങി

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ ഓഹരികള്‍ തുടക്കത്തിലെ തകര്‍ന്നുനില്‍പ്പുണ്ട്. അരശതമാനം വീതം നഷ്ടം ഈ ഓഹരികളില്‍ കാണാം. മറുഭാഗത്ത് ഓഎന്‍ജിസി 1 ശതമാനം നേട്ടം കുറിച്ച് രാവിലെ മുന്നേറുന്നുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്താന്‍ യുണിലെവര്‍, ഐടിസി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും നേട്ടത്തിലാണ് കച്ചവടം തുടങ്ങിയത്.

ഇടർച്ച

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് രൂപംകൊള്ളുന്നത്. നിഫ്റ്റി എഫ്എംസിജി 0.35 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നു. ഇപ്പുറത്ത് നിഫ്റ്റി ബാങ്ക് സൂചിക 0.3 ശതമാനം ഇടര്‍ച്ചയിലും ദിനം ആരംഭിച്ചു. വിശാലവിപണികളിലും തകര്‍ച്ച കാണാം. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും 0.2 ശതമാനം വീതം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ക്രിപ്‌റ്റോ വിപണി

ഇന്ന് 32 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. ആര്‍ഐടിഇഎസ്, സിഇഎസ്‌സി, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്, കൊമേഴ്‌സ്യല്‍ സൈന്‍ ബാഗ്‌സ്, ഡിഐസി ഇന്ത്യ, കക്കാട്ടിയ സിമന്റ് ഷുഗര്‍ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.

ക്രിപ്‌റ്റോ വിപണി

ബുധനാഴ്ച്ച കാര്യമായ നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണിയുടെ സഞ്ചാരം. ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില 40,000 ഡോളറില്‍ നിന്നും പിന്‍വാങ്ങി. അമേരിക്കന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് നല്‍കുന്ന വിവരം പ്രകാരം ക്രിപ്‌റ്റോ വിപണി 1.11 ശതമാനം നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ നടത്തുന്നത്. ലോകത്തെ പ്രമുഖ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 16, രാവിലെ 7 മണി).

വിലനിലവാരം
  1. ബിറ്റ്‌കോയിന്‍ - 39,974.05 ഡോളര്‍ (0.27 ശതമാനം ഇടിവ്)
  2. എഥീറിയം - 2,514.88 ഡോളര്‍ (2.64 ശതമാനം ഇടിവ്)
  3. ടെതര്‍ - 1.00 ഡോളര്‍ (0.02 ശതമാനം നേട്ടം)
  4. ബൈനാന്‍സ് കോയിന്‍ - 359.90 ഡോളര്‍ (2.44 ശതമാനം ഇടിവ്)
  5. കാര്‍ഡാനോ - 1.54 ഡോളര്‍ (1.17 ശതമാനം ഇടിവ്)
  6. ഡോജ്‌കോയിന്‍ 0.3159 ഡോളര്‍ (2.69 ശതമാനം ഇടിവ്)
  7. എക്‌സ്ആര്‍പി - 0.8596 ഡോളര്‍ (2.72 ശതമാനം ഇടിവ്)
  8. പോള്‍ക്കഡോട്ട് - 23.64 ഡോളര്‍ (6.37 ശതമാനം ഇടിവ്)
  9. യുഎസ്ഡി കോയിന്‍ - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
  10. യുണിസ്വാപ്പ് - 23.07 ഡോളര്‍ (4.30 ശതമാനം ഇടിവ്)
ഇന്ധനവില

ഇന്ധനവില

രാജ്യത്ത് ഇന്ന് ഇന്ധനവില വര്‍ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസല്‍ ലീറ്റിന് 13 പൈസയും വീതം എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടി. ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.66 രൂപയായി നിരക്ക്. ഡീസല്‍ നിരക്ക് 87.28 രൂപയും.

മെയ് നാലിന് ശേഷം 25 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലീറ്ററിന് 5.97 രൂപയും ഡീസല്‍ ലീറ്ററിന് 6.38 രൂപയും വീതം ഇതുവരെ കൂടി.

ക്രൂഡ് വില

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഓസിഎല്‍), ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നത്.

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 102.82 രൂപയായി. ഡീസല്‍ വില 94.84 രൂപയിലുമെത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വില രേഖപ്പെടുത്തുന്നത്. ഇവിടെ പെട്രോളിന് 107.79 രൂപയും ഡീസലിന് 100.51 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ക്രൂഡ് വില

രാജ്യാന്തര വിപണിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിനവും ക്രൂഡ് എണ്ണവില ഉയര്‍ന്നുനില്‍ക്കുകയാണ്. ബുധനാഴ്ച്ച ബാരലിന് 74 ഡോളര്‍ നിലവാരം ക്രൂഡ് മറികടന്നു. നിലവില്‍ 74.68 ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവിലയും വര്‍ധനവ് കാണാം. ബാരലിന് 72.78 ഡോളര്‍ നിരക്കിലാണ് ഡബ്ല്യുടിഐ ഫ്യൂച്ചറുകളുടെ വില്‍പ്പന ബുധനാഴ്ച്ച പുരോഗമിക്കുന്നത്.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X