വിപണിക്ക് തുടക്കം: 15,700 പോയിന്റില്‍ ചുവടുവെച്ച് നിഫ്റ്റി, എസ്ബിഐ കാര്‍ഡില്‍ 6 ശതമാനം തകര്‍ച്ച

മുംബൈ: വെള്ളിയാഴ്ച്ച നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 70 പോയിന്റ് ഉയര്‍ന്ന് 52,390 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 പോയിന്റില്‍ താളം പിടിക്കുകയാണ്.

ഓഎന്‍ജിസി (-2.24 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (-0.43 ശതമാനം), ബജാജ് ഓട്ടോ (-0.38 ശതമാനം) ഓഹരികള്‍ തുടക്കത്തിലെ തകര്‍ന്നുനില്‍പ്പുണ്ട്. മറുഭാഗത്ത് ബജാജ് ഫിന്‍സെര്‍വ്, ഇന്‍സഡ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 1 ശതമാനത്തിലേറെ നേട്ടം കുറിച്ച് രാവിലെ മുന്നേറുന്നു.

വിപണിക്ക് തുടക്കമായി

ടിസിഎസ് (0.98 ശതമാനം), ഇന്‍ഫോസിസ് (0.98 ശതമാനം), ടെക്ക് മഹീന്ദ്ര (0.89 ശതമാനം), ബജാജ് ഫൈനാന്‍സ് (0.82 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.79 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.79 ശതമാനം), എച്ച്ഡിഎഫ്‌സി (0.64 ശതമാനം), ടൈറ്റന്‍ (0.56 ശതമാനം) ഓഹരികളും നേട്ടത്തിലാണ് കച്ചവടം തുടങ്ങിയത്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് രൂപംകൊള്ളുന്നത്. 0.8 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്ന നിഫ്റ്റി ഐടിയാണ് രാവിലെ ഏറ്റവും മുന്നില്‍.

സാമ്പത്തിക ഫലം

വിശാലവിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡ്ക്യാപില്‍ 0.2 ശതമാനം തകര്‍ച്ച കാണാം. ഇതേസമയം, സ്‌മോള്‍ക്യാപ് സൂചിക 0.25 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഖാദിം ഇന്‍ഡസ്ട്രീസ് (13.60 ശതമാനം), ഡാറ്റ മാറ്റിക്‌സ് (10.18 ശമാനം) ഓഹരികള്‍ സ്‌മോള്‍ക്യാപില്‍ കാര്യമായി തിളങ്ങുന്നുണ്ട്.

ഇന്ന് 52 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. അശോക ബില്‍ഡ്‌കോണ്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിന്ദുജ ഗ്ലോബല്‍ സോല്യൂഷന്‍സ്, ഇന്‍സെക്ടിസൈഡസ് ഇന്ത്യ, വെല്‍സ്പണ്‍ സ്‌പെഷ്യലിറ്റി സോല്യൂഷന്‍സ് തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്.

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

വെള്ളിയാഴ്ച്ചയും നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണിയുടെ പ്രയാണം. ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 37,000 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്. ലോകത്തെ പ്രമുഖ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 18, രാവിലെ 9.30 മണി).

  1. ബിറ്റ്‌കോയിന്‍ - 39,959.05 ഡോളര്‍ (2.37 ശതമാനം ഇടിവ്)
  2. എഥീറിയം - 2,345.24 ഡോളര്‍ (3.56 ശതമാനം ഇടിവ്)
  3. ടെതര്‍ - 1.00 ഡോളര്‍ (0.02 ശതമാനം നേട്ടം)
  4. ബൈനാന്‍സ് കോയിന്‍ - 353.44 ഡോളര്‍ (1.31 ശതമാനം ഇടിവ്)
  5. കാര്‍ഡാനോ - 1.47 ഡോളര്‍ (3.66 ശതമാനം ഇടിവ്)
  6. ഡോജ്‌കോയിന്‍ 0.30458 ഡോളര്‍ (2.80 ശതമാനം ഇടിവ്)
  7. എക്‌സ്ആര്‍പി - 0.8403 ഡോളര്‍ (2.04 ശതമാനം ഇടിവ്)
  8. പോള്‍ക്കഡോട്ട് - 22.269 ഡോളര്‍ (6.06 ശതമാനം ഇടിവ്)
  9. യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.01 ശതമാനം ഇടിവ്)
  10. യുണിസ്വാപ്പ് - 21.685 ഡോളര്‍ (4.63 ശതമാനം ഇടിവ്)
ഇന്ധനവില

ഇന്ധനവില

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസല്‍ ലീറ്റിന് 30 പൈസയും വീതം എണ്ണക്കമ്പനികള്‍ വെള്ളിയാഴ്ച്ച കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 97.15 രൂപയായി. ഡീസല്‍ വില 93.41 രൂപയും. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.93 രൂപയും ഒരു ലീറ്റര്‍ ഡീസലിന് 87.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മെയ് നാലിന് ശേഷം 26 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലീറ്ററിന് 6.24 രൂപയും ഡീസല്‍ ലീറ്ററിന് 6.68 രൂപയും വീതം ഇതുവരെ കൂടി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഓസിഎല്‍), ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നത്.

 
പുതിയ നിരക്കുകൾ

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 103.08 രൂപയായി. ഡീസല്‍ വില 95.14 രൂപയിലുമെത്തി. ബെംഗളൂരുവില്‍ പെട്രോളിന് 100.17 രൂപയും ഡീസലിന് 92.97 രൂപയുമാണ് വെള്ളിയാഴ്ച്ച വില രേഖപ്പെടുത്തുന്നത്. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്.

ക്രൂഡ് വില

ക്രൂഡ് വില

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഇന്ന് ഇടിഞ്ഞു. ജൂണ്‍ 17 -ന് 74 ഡോളര്‍ നിലവാരം പുലര്‍ത്തിയ ക്രൂഡ് ബാരലുകള്‍ വെള്ളിയാഴ്ച്ച രണ്ടു ശതമാനം തകര്‍ച്ച കുറിക്കുന്നുണ്ട്. ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക ശക്തി പ്രാപിച്ചതും 2023 മുതല്‍ പലിശ നിരക്ക് കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും എണ്ണവിലയ്ക്ക് ആഘാതമായി.

നിലവില്‍ 73.08 ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. 1.31 ഡോളറിന്റെ ഇടിവ്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ബാരലിന് 1.11 ഡോളര്‍ കുറഞ്ഞ് 71.04 ഡോളര്‍ നിരക്കിലാണ് ഡബ്ല്യുടിഐ ഫ്യൂച്ചറുകളുടെ വില്‍പ്പന വെള്ളിയാഴ്ച്ച പുരോഗമിക്കുന്നത്.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X