മുംബൈ: വ്യാഴാഴ്ച്ച പുത്തനുണര്‍വോടെ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 380 പോയിന്റ് ഉയര്‍ന്ന് 50,180 പോയിന്റ് രേഖപ്പെടുത്തി (0.8 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,850 പോയിന്റിന് മുകളില്‍ ഇടപാടുകള്‍ നടത്തുകയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ നിലനിര്‍ത്തിയതും ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്ഘടന വളരുമെന്ന പ്രവചനവും വിപണിയുടെ ഇന്നത്തെ കുതിപ്പിന് വഴിയൊരുക്കുന്നു.

രാവിലെ ബജാജ് ഫൈനാന്‍സ്, ഓഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായി മുന്നേറുന്നത്. ബജാജ് ഫൈനാന്‍സ് ഓഹരികള്‍ 2 ശതമാനത്തില്‍ മുകളിലാണ് കുതിക്കുന്നതും. മറുഭാഗത്ത് ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, എച്ച്സിഎല്‍ ടെക്നോളീസ് സ്റ്റോക്കുകള്‍ നഷ്ടത്തിലും ഇന്ന് ചുവടുറപ്പിക്കുന്നു. ബെഞ്ച്മാര്‍ക്ക് സൂചികകളെ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ പിന്നിലാക്കുന്നുണ്ട്. രാവിലെ നിഫ്റ്റി മിഡ്ക്യാപ് ഫിഫ്റ്റി 1.46 ശതമാനവും സ്മോള്‍ക്യാപ് 1.56 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് സൂചിക 4.3 ശതമാനം താഴ്ന്ന് 20 പോയിന്റിന് താഴേക്ക് എത്തിയത് കാണാം.
സ്വര്‍ണവില
രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വില കൂടിയിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ മാറ്റാത്ത പശ്ചാത്തലത്തിലാണ് മഞ്ഞ ലോഹത്തിന് പൊടുന്നനെ ഡിമാന്‍ഡ് കൂടിയത്. വ്യാഴാഴ്ച്ച സിംഗപ്പൂരില്‍ സ്വര്‍ണത്തിന്റെ സ്പോട് വില 0.3 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,750.42 ഡോളര്‍ രേഖപ്പെടുത്തി. ബുധനാഴ്ച്ചയും 0.8 ശതമാനം വിലവര്‍ധനവ് സ്വര്‍ണം കയ്യടക്കിയിരുന്നു. സ്വര്‍ണത്തിനൊപ്പം വെള്ളി, പ്ലാറ്റിനം, പലേഡിയം ലോഹങ്ങളും മുന്നേറ്റം നടത്തിയിട്ടുണ്ട്.
എണ്ണവില
രാജ്യാന്തര വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും അസംസ്കൃത എണ്ണയ്ക്ക് വിലയിടിഞ്ഞു. യുഎസ് ക്രൂഡ് സംഭരണം വര്‍ധിക്കുന്നതും കോവിഡ് ആശങ്ക വീണ്ടും പിടിമുറുക്കുന്നതും വിപണിയില്‍ എണ്ണ ഡിമാന്‍ഡിന് ആഘാതമാവുകയാണ്. രാവിലെ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 12 സെന്റ് ഇടിഞ്ഞ് 67.88 ഡോളര്‍ രേഖപ്പെടുത്തി; 0.2 ശതമാനം വിലയിടിവ്. ബുധനാഴ്ച്ചയും 0.6 ശതമാനം ഇടിവ് ബ്രെന്‍ഡ് ക്രൂഡിന് സംഭവിച്ചിരുന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications