മുംബൈ: ചൊവാഴ്ച്ച ഓഹരി വിപണി നേട്ടത്തില്‍ ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50,000 പോയിന്റ് നില മറികടന്നു. എന്‍എസ്ഇ നിഫ്റ്റി സൂചികയും തന്ത്രപ്രധാനമായ 14,800 നിലയിലേക്കും തിരിച്ചെത്തി. സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്, മാരുതി സുസുക്കി ഓഹരികളാണ് ഇന്ന് മുന്നേറുന്നത്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകളെല്ലാം രാവിലെ 1 ശതമാനത്തിന് മുകളില്‍ നേട്ടത്തോടെ വ്യാപാരം നടത്തുന്നുണ്ട്. മറുഭാഗത്ത് പവര്‍ ഗ്രിഡ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നഷ്ടത്തില്‍ ചുവടുവെയ്ക്കുന്നു.

നിഫ്റ്റിയിലെ വ്യവസായങ്ങളുടെ വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 1 ശതമാനത്തിന് മുകളില്‍ മുന്നേറുകയാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.89 ശതമാനം നേട്ടത്തില്‍ തുടരുന്നു. ചൊവാഴ്ച്ച നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍ ബാങ്ക് ഓഹരികളിലാണ്. വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഹര്ജികളിന്മേല് ഇന്ന് സുപ്രീം കോടതി വിധി പറയും. വായ്പാ മൊറട്ടോറിയം നീട്ടണമെന്ന ഹര്‍ജിയുമായി നിരവധി വ്യാപാരി-വ്യവസായി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പലിശയും കുടിശ്ശികയും എഴുതിത്തള്ളേണ്ട സാഹചര്യമുണ്ടായാല്‍ 6 ലക്ഷം കോടി രൂപയായിരിക്കും ബാങ്കുകള്‍ക്ക് നഷ്ടം സംഭവിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇന്ന് വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനവും 1 ശതമാനവും വീതം നേട്ടം കുറിക്കുന്നുണ്ട്. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്സ് സൂചിക 21 പോയിന്റിന് മുകളില്‍ തുടരുകയാണ്. എന്തായാലും 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം പതിയെ ക്രമപ്പെടുന്നുണ്ട്. ഈ സാഹചര്യം വിപണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കും. ഇതേസമയം, വിദേശ സ്ഥാപന നിക്ഷേപകര്‍ വില്പ്പനക്കാരാവുന്നത് വിപണിയില്‍ ആശങ്ക വിതയ്ക്കുന്നുണ്ട്. ഇന്നലെ മാത്രം 787 കോടി രൂപയുടെ ഓഹരികള്‍ ഇക്കൂട്ടര്‍ വില്‍ക്കുകയുണ്ടായി. കോവിഡ് വ്യാപനം വീണ്ടുമൊരിക്കല്‍ക്കൂടി ജിഡിപി വളര്‍ച്ചാ നിരക്കിനെ പിടിച്ചുകുലുക്കുമോയെന്ന ആശങ്കയും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
