തിങ്കളാഴ്ച്ചത്തെ നേട്ടം തുടര്‍ന്ന് ഓഹരി വിപണി. ചൊവാഴ്ച്ച വ്യാപാര മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50,000 പോയിന്റിന് അരികെയെത്തി. 734.26 പോയിന്റുകള്‍ വര്‍ധിച്ച് 49,334.87 എന്ന നിലയിലാണ് സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത് (1.51 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചികയും കുതിപ്പ് തുടരുന്നു.
രാവിലെ നിഫ്റ്റി 50 സൂചിക 220.70 പോയിന്റ് ഉയര്‍ന്ന് 14,501.90 എന്ന നില രേഖപ്പെടുത്തി (1.55 ശതമാനം നേട്ടം). ഇന്ന് വിപണിയില്‍ 1,027 കമ്പനികളുടെ ഓഹരികള്‍ ലാഭത്തില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. 171 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ തുടരുന്നു. 46 കമ്പനികളുടെ ഓഹരികള്‍ക്ക് മാറ്റമില്ല.

ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപ്പിടിച്ച് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും 1 ശതമാനത്തിലേറെ മുന്നേറ്റം കുറിച്ചത് കാണാം. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. നിഫ്റ്റിയിലെ മേഖലാ സൂചികകളെല്ലാം കുതിപ്പ് തുടരുന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫൈനാന്‍സ് സൂചികകള്‍ 2 ശതമാനത്തിലേറെയാണ് നേട്ടം കയ്യടക്കുന്നത്. ബാങ്ക് സൂചിക 1.9 ശതമാനവും ഐടി, ലോഹ സൂചികകള്‍ 1.5 ശതമാനവും വീതം മുന്നേറ്റം കാഴ്ച്ചവെക്കുന്നു.
പൊതു വിപണിയില്‍ ഇന്‍ഡിഗോ പെയിന്റ്സിന്റെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. പ്രതി ഓഹരിക്ക് 1,490 രൂപ ഇഷ്യു വില കമ്പനി നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 20 മുതല്‍ 22 വരെയായിരുന്നു ഇന്‍ഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. ചൊവാഴ്ച്ച ഒരുപിടി കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നുണ്ട്. എച്ച്ഡിഎഫ്സി, ഡിക്സോണ്‍ ടെക്നോളജീസ്, ബല്റാംപൂര് ചിനി മില്‍സ്, എസ്കോര്ട്സ്, ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് എന്നീ കമ്പനികള്‍ ഇതില്‍പ്പെടും.
നേരത്തെ, സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകളുടെ (എസ്ജിഎക്സ് നിഫ്റ്റി) നേട്ടം ഇന്ത്യന്‍ ഓഹരി സൂചികകളുടെ കുതിപ്പിന് സൂചന നല്‍കിയിരുന്നു. എസ്ജിഎക്സ് നിഫ്റ്റി ഫ്യൂച്ചറുകള്‍ 0.78 ശതമാനം അഥവാ 112 പോയിന്റ് വര്‍ധിച്ച് 14,470 എന്ന നില രേഖപ്പെടുത്തുകയുണ്ടായി. പുത്തനുണര്‍വോടെയാണ് ഏഷ്യന്‍ കമ്പോളങ്ങള്‍ ചൊവാഴ്ച്ച വ്യാപാരം നടത്തുന്നത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജും ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവും ഏഷ്യന്‍ ഓഹരികള്‍ക്ക് പ്രതീക്ഷയേകുന്നു.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
