തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ബുധനാഴ്ച്ച ബിഎസ്ഇ സെന്‍സെക്സ് സൂചിക 0.9 ശതമാനം നേട്ടം കയ്യടക്കി 50,231 പോയിന്റിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. ഇതോടെ 50,184 പോയിന്റ് എന്ന മുന്‍ തുടക്ക റെക്കോര്‍ഡ് സെന്‍സെക്സ് തിരുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 0.7 ശതമാനം നേട്ടത്തില്‍ 14,754 പോയിന്റിലാണ് വ്യാപാരത്തിന് തുടക്കമിട്ടത്. മേഖലാ സൂചികകള്‍ പരിശോധിച്ചാല്‍ രാവിലെ നിഫ്റ്റി ഓട്ടോ സൂചിക 1.1 ശതമാനം കുറിച്ചത് കാണാം.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാര്‍മ സൂചികകള്‍ 0.8 ശതമാനം വീതം മുന്നേറ്റം തുടരുന്നു. തുടക്കവ്യാപാരത്തില്‍ എഫ്എംസിജി, പൊതുമേഖലാ ബാങ്ക് സൂചികള്‍ 0.6 ശതമാനം ലാഭത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഇതേസമയം, നിഫ്റ്റി ലോഹ സൂചികയില്‍ ചെറിയ ഇടിവ് ദൃശ്യമാണ്. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തരംഗത്തിനൊപ്പം തുടരുന്നുണ്ട്. തുടക്ക വ്യാപാരത്തില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം നേട്ടം കയ്യടക്കി.

രാവിലെ സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ആരംഭിക്കുമെന്ന സൂചന നല്‍കിയിരുന്നു. രാവിലെ സമയം 7.55 -ന് എസ്ജിഎക്സ് നിഫ്റ്റി 0.4 ശതമാനം വര്‍ധിച്ച് 14,780 പോയിന്റ് കുറിക്കുകയുണ്ടായി. ബുധനാഴ്ച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലായിരിക്കും നിക്ഷേപകരുടെ നോട്ടം. ഒപ്പം അജന്ത ഫാര്‍മ, ന്യൂലാന്‍ഡ് ലബോറട്ടറീസ്, പിഐ ഇന്‍ഡസ്ട്രീസ്, വിനാറ്റി ഓര്‍ഗാനിക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും വലിയ ചാഞ്ചാട്ടം നടത്താം. മേല്‍പ്പറഞ്ഞ കമ്പനികള്‍ ചൊവാഴ്ച്ച ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു.
നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും ഭാരതി എയര്‍ടെല്‍ മാത്രമാണ് ബുധനാഴ്ച്ച കഴിഞ്ഞപാദത്തിലെ കണക്കുകള്‍ പുറത്തുവിടാന്‍ ഒരുങ്ങുന്നത്. നിഫ്റ്റിയിലില്ലാത്ത അപ്പോളോ ടയര്‍സ്, ആസ്ട്രല്‍ പോളി, ബജാജ് കണ്‍സ്യൂമര്‍, ജൂബിലന്റ് ഫൂഡ്വര്ക്ക്സ്, ഐനോക്സ് ലെയ്ഷര്‍, രാംകോ സിമന്റ്, ഇന്ത്യന്‍ ഹോട്ടല്‍സ്, വി-ഗാര്‍ഡ്, വിഐപി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളും ഇന്ന് പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കും. ബുധനാഴ്ച്ച പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കിറങ്ങുന്ന ബ്രൂക്ക്സ്ഫീല്ഡ് ഇന്ത്യയും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന കാര്യമുറപ്പാണ്.
ആഗോള വിപണി വിലയിരുത്തിയാല്‍ ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഓസ്ട്രേലിയയിലെയും ജപ്പാനിലെയും ഓഹരികള്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെക്കുന്നു. ഇതേസമയം ചൈനയിലെയും ഹോങ്കോങ്ങിലെയും സൂചികകള്‍ നേരിയ ഇടര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ചൊവാഴ്ച്ച ഡൗ ജോണ്‍സിലെ ഫ്യൂച്ചറുകള്‍ 30 പോയിന്റ് വര്‍ധിക്കുന്നത് നിക്ഷേപകര്‍ കണ്ടു. 1.6 ശതമാനം നേട്ടത്തിലാണ് അമേരിക്കന്‍ സൂചിക ഇടപാട് പൂര്‍ത്തിയാക്കിയതും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications