മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,000 പോയിന്റിലേറെ തകര്‍ന്ന് 50,000 നിലയിലേക്ക് പിന്‍വാങ്ങി. 14,800 നിലയിലാണ് എന്‍എസ്ഇ നിഫ്റ്റിയുടെ തുടക്കം. എന്നാല്‍ വ്യാപാരം പുരോഗമിച്ചതോടെ സെന്‍സെക്സും നിഫ്റ്റിയും നില ഒരല്‍പ്പം ഭേദപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഭാരതി എയര്‍ടെല്‍ മാത്രമാണ് സെന്‍സെക്സില്‍ മുന്നേറുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വലിയ നഷ്ടം നേരിടുന്നു. ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐഎക്സ് സൂചിക 11 ശതമാനമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്.

ആഗോള വിപണികളിലും തകര്‍ച്ച ദൃശ്യമാണ്. യുഎസ് ബോണ്ടുകളുടെ നേട്ടം കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വാള്‍സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള കമ്പോളങ്ങള്‍ വീണുടഞ്ഞു. ബോണ്ട് നേട്ടങ്ങള്‍ വര്‍ധിക്കുമ്പോഴെല്ലാം ഓഹരി വിപണിയുന്നത് പതിവാണ്. വ്യാഴാഴ്ച്ച 10 വര്‍ഷം കാലാവധിയുള്ള യുഎസ് ട്രഷറി ബോണ്ടുകള്‍ 1.614 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയുണ്ടായി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യുഎസ് ബോണ്ടുകളുടെ നേട്ടം എത്തിനില്‍ക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയാണ് ബോണ്ടുകളുടെ നേട്ടം വര്‍ധിക്കാന്‍ കാരണം.
സാമ്പത്തിക ഉത്തേജന പാക്കേജ് പണപ്പെരുപ്പത്തിന് വഴിയൊരുക്കും. പണപ്പെരുപ്പം ഉയര്‍ന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രതിമാസമുള്ള ബോണ്ട് വാങ്ങല്‍ കുറയ്ക്കുകയോ പലിശ നിരക്ക് കൂട്ടുകയോ ചെയ്യുമെന്നാണ് ബോണ്ട് വിപണിയുടെ കണക്കുകൂട്ടല്‍. വിദേശ നിക്ഷേപം കാര്യമായെത്തുന്ന ഇന്ത്യ പോലുള്ള വികസ്വര വിപണികളെ ഇതു പ്രതികൂലമായി ബാധിക്കും. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയിലും ബോണ്ട് നേട്ടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യം ഓഹരി നിക്ഷേപങ്ങളുടെ ആകര്‍ഷണീയത കുറയ്ക്കുന്നത് കാണാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
