മുംബൈ: ഏഷ്യന്‍ വിപണികളിലെ ചലനം പ്രമാണിച്ച് ഇന്ത്യന്‍ വിപണിയും തിങ്കളാഴ്ച്ച നേട്ടത്തില്‍ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 350 പോയിന്റ് ഉയര്‍ന്ന് 50,700 നില കയ്യെത്തിപ്പിടിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,000 നിലയിലേക്കും തിരിച്ചെത്തിയിട്ടുണ്ട്. ഓഎന്ജിസിയാണ് ഇന്ന് സെന്‍സെക്സില്‍ വലിയ മുന്നേറ്റം നടത്തുന്നത്. തുടക്ക വ്യാപാരത്തില്‍ ഓഎന്‍ജിസി ഓഹരികള്‍ 4 ശതമാനത്തോളം കുതിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും 1 ശതമാനം നേട്ടവുമായി ഇടപാടുകള്‍ തുടരുകയാണ്.

മറുഭാഗത്ത് അള്‍ട്രാടെക്ക് സിമന്റ്, ബജാജ് ഓട്ടോ ഓഹരികളാണ് ഇന്ന് വലിയ നഷ്ടം കുറിക്കുന്നത്. സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നതിനും രാവിലെ വിപണി സാക്ഷിയാകുന്നു. വെള്ളിയാഴ്ച്ച നേട്ടത്തില്‍ വാള്‍സ്ട്രീറ്റ് അടച്ചതിന്റെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലെല്ലാം കാണാം. ഷാങ്ഹായ് കോമ്പോസൈറ്റ്, ഹാങ് സെങ്, ടോപിക്സ്, നിക്കെയ് 225, കോസ്പി സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
തിങ്കളാഴ്ച്ച രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളില്‍ ഒന്നായ ഈസി ട്രിപ്പ് പ്ലാനേഴ്സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും. മാര്‍ച്ച് 8 മുതല്‍ 10 വരെയാണ് ഐപിഓ നടക്കുക. രണ്ടു രൂപ മുഖലവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 186-187 രൂപയാണ്. കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും. ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിംഗ് കണക്കിലെടുത്താല്‍, ഈ വിഭാഗത്തില്‍ കമ്പനിക്ക് ഇന്ത്യയില്‍ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച നേടിയ കമ്പനികൂടിയാണിത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 12,000 കോടി രൂപയുടെ ഐപിഓകളാണ് വിപണിയില്‍ നടക്കാനിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്സ് (800 കോടി രൂപ), ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (150 കോടി രൂപ), അനുപം റസായന് (760 കോടി രൂപ), സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികളും വൈകാതെ പൊതു വിപണിയില്‍ ധനസമാഹരണത്തിന് ഇറങ്ങും.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
