മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തിലാണ് വിപണിയുടെ തുടക്കം. സെന്‍സെക്സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. ഏഷ്യന്‍ വിപണികള്‍ ലാഭകരമായി ചുവടുവെയ്ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ വികാരത്തെയും സ്വാധീനിക്കുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞത് നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്ന് കൂട്ടുന്നുണ്ട്.

രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 280 പോയിന്റ് കയറി 49,000 എന്ന നിലയില്‍ തിരിച്ചെത്തി (0.6 ശതമാനം). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 14,750 പോയിന്റ് നിലവാരത്തില്‍ താളം പിടിക്കുകയാണ്. സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് കാര്യമായി തിളങ്ങുന്നത്. ഇരു ബാങ്ക് ഓഹരികളും 2 ശതമാനം ഉയര്‍ന്ന് നില്ക്കുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരികളാണ് സെന്‍സെക്സില്‍ രാവിലെ ഏറ്റവും പിന്നില്‍പ്പോയി. 1 ശതമാനം വീതം തകര്‍ച്ച ഇരുവരിലും കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം രാവിലെ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി പൊതുമേഖലാ ബാങ്കും 0.8 ശതമാനം വീതം മുന്നേറുന്നു. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകളിലെ നേട്ടം അനുകരിക്കുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്മോള്‍ക്യാപ് 0.8 ശതമാനവും വീതം നേട്ടത്തില്‍ ചുവടുവെയ്ക്കുകയാണ്.
ഇന്ന് 24 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, ഫെഡറല്‍ ബാങ്ക്, കോള്‍ഗേറ്റ് പാമോലീവ്, ഓറിയന്റ് സിമന്റ് തുടങ്ങിയ പ്രമുഖര്‍ പട്ടികയിലുണ്ട്.
ബിറ്റ്കോയിന്
ക്രിപ്റ്റോകറന്‍സി ലോകത്ത് വന്‍തകര്‍ച്ചയാണ് രാവിലെ ദൃശ്യമാവുന്നത്. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 43,000 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തി. യൂണിറ്റൊന്നിന് 43,511.30 ഡോളറാണ് രാവിലെ ബിറ്റ്കോയിന്റെ നിരക്ക്. ഇന്നലത്തെ നിരക്ക് 46,450.70 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങാന്‍ അഗ്രഹിക്കുന്നവര്‍ യൂണിറ്റൊന്നിന് 31.86 ലക്ഷം രൂപയാണ് ഇന്ന് മുടക്കേണ്ടത്. ബിറ്റ്കോയിനെ കൂടാതെ ഡോഗി (ഡോജ്), ഷിബാ, എക്സ്ആര്‍പി, ഡാറ്റ തുടങ്ങിയ മുന്‍നിര കോയിനുകളിലും കാര്യമായ നഷ്ടം കാണാം.
More From GoodReturns

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications