മുംബൈ: തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ പുത്തനുണര്‍വ്. ഏഷ്യന്‍ സൂചികകളുടെ കുതിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂചികകളും റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 427 പോയിന്റ് മുന്നേറി 51,971 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 129 പോയിന്റ് ചാടി 15,292 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു.
ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്സ് 52,000 മാര്‍ക്ക് പിന്നിടുന്നതിനും വിപണി ഇന്ന് സാക്ഷിയായിട്ടുണ്ട്. എന്‍ടിപിസി (1.77 ശതമാനം), ഭാരതി എയര്‍ടെല്‍ (1.44 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (1.30 ശതമാനം), ആക്സിസ് ബാങ്ക് (1.27 ശതമാനം) അള്‍ട്രാ സിമന്റ് (1.22 ശതമാനം), ഐടിസി (1.17 ശതമാനം) ഓഹരികളാണ് രാവിലെ സെന്‍സെക്സില്‍ മുന്നേറി നില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഏഷ്യന്‍ ഓഹരികളും റെക്കോര്‍ഡ് മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്.
ആഗോള തലത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യപ്പെടുന്നതും സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും ഏഷ്യന്‍ ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാവുന്നു. രാവിലെ ടോക്കിയോ ഓഹരി വില സൂചിക 0.7 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 1.2 ശതമാനവും മുന്നേറി. കൊറിയന്‍ സൂചികയായ കോസ്പി 1.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.9 ശതമാനവും സിംഗപ്പൂരിലെ എസ്ജിഎക്സ് നിഫ്റ്റി സൂചിക 0.62 ശതമാനവും നേട്ടത്തില്‍ തുടരുന്നു.
ആഗോള വിപണിയില്‍ കാര്യമായ സംഭവവികാസങ്ങള്‍ നടക്കാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച്ച 'ബഹളമില്ലാതെയാണ്' സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടത്തില്‍ 30 കമ്പനികളുടെ ഓഹരികളുള്ള സെന്‍സെക്സ് 543.96 പോയിന്റ് മുന്നേറിയിരുന്നു. എന്നാല്‍ അവസാന മണി മുഴങ്ങുമ്പോള്‍ 12.78 പോയിന്റ് വര്‍ധനവ് മാത്രമാണ് സെന്‍സെക്സില്‍ കണ്ടത്. 51,544.30 എന്ന നിലയിലാണ് സെന്‍സെക്സിന്റെ വെള്ളിയാഴ്ച്ചത്തെ ക്ലോസിങ്ങും.
മറുഭാഗത്ത് വിശാല എന്‍എസ്ഇ നിഫ്റ്റി സൂചിക 10 പോയിന്റ് ഇടറി 15,163.30 എന്ന നിലയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ ആഴ്ചയിലെ പൂര്‍ണ ചിത്രം അടിസ്ഥാനപ്പെടുത്തിയാല്‍ സെന്‍സെക്സ് 812.67 പോയിന്റും (1.60 ശതമാനം നേട്ടം) നിഫ്റ്റി 239.05 പോയിന്റും (1.60 ശതമാനം നേട്ടം) കുതിപ്പ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച്ച എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ് അമേരിക്കയിലെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഊര്‍ജ്ജ, സാമ്പത്തിക ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിടുക്കം കാട്ടിയത് അമേരിക്കന്‍ സൂചികകള്‍ക്ക് കരുത്തേകി. ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി സൂചിക 0.09 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 0.47 ശതമാനവുമാണ് വര്‍ധിച്ചത്. നാസ്ദാഖ് കോമ്പോസൈറ്റ് സൂചിക 0.5 ശതമാനം മുന്നേറ്റവും കുറിച്ചു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
