മാര്‍ച്ച് പകുതിക്കു ശേഷമുള്ള മികച്ച വ്യാപാര ആഴ്ചയാണ് കടന്നു പോകുന്നത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 4 ശതമാനത്തിലേറെ മുന്നേറി. ഇതോടെ നിഫ്റ്റി 16,700-നും സെന്‍സെക്സ് 56,000-നും മുകളിലേക്കെത്തി. അനുകൂലമായ ആഭ്യന്തര/ ആഗോള ഘടകങ്ങളുടെ പിന്‍ബലത്തിലാണ് നിലവിലെ മുന്നേറ്റം.
അതേസമയം 2022-ല്‍ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ അടിസ്ഥാന സൂചികകള്‍ ഒറ്റയക്ക നിരക്കിലുള്ള തിരുത്തലേ നേരിട്ടിട്ടുള്ളൂ. എന്നാല്‍ ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്കെയര്‍, മെറ്റല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ വിഭാഗങ്ങളില്‍ ഇരട്ടയക്ക നിരക്കിലാണ് ഇടിവ് നേരിട്ടത്. എന്നാല്‍ ഇതിനോടകം തിരുത്തല്‍ നേരിട്ട മേല്‍സൂചിപ്പിച്ച ചില വിഭാഗങ്ങളില്‍ ശക്തമായ തിരിച്ചു വരവിനുള്ള കളമൊരുങ്ങുന്നതായി വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. 2022-ന്റെ രണ്ടാം പകുതിയില്‍ കറുത്ത കുതിരയാകാന്‍ സാധ്യതയുള്ള ഓഹരി വിഭാഗങ്ങളെ ചുവടെ ചേര്‍ക്കുന്നു.
മെറ്റല്‍സ്
ആഗോള തലത്തില്‍ ഏറ്റവും വലിയ ലോഹ ഉപഭോക്താക്കളായ ചൈന, അവരുടെ സമ്പദ്ഘടനയെ ഉണര്‍വിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനായി പ്രഖ്യാപിച്ച വമ്പന്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ മെറ്റല്‍ വിഭാഗത്തിന് അനുകൂല ഘടകമാണെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ പിഎംഎസ് തലവന്‍ ആനന്ദ് ഷാ സൂചിപ്പിച്ചു. അതുപോലെ ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന കയറ്റുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ പുനര്‍നിശ്ചയിക്കാന്‍ സാധ്യതയുള്ളതും ഗുണകരമാണ്. ഈ വര്‍ഷം ഇതുവരെയായി ബിഎസ്ഇ മെറ്റല്‍ സൂചിക 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
ഐടി
ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന വിവിധ കോണുകളില്‍ നിന്നുള്ള നിഗമനത്തെ തുടര്‍ന്ന് ഐടി വിഭാഗം സൂചികയില്‍ നേരിട്ട തിരിച്ചടി അധികമായി പോയെന്നാണ് വിലയിരുത്തലെന്ന് ക്വാണ്ടം എഎംസിയുടെ ഫണ്ട് മാനേജര്‍ സൗരഭ് ഗുപ്ത വ്യക്തമാക്കി. കമ്പനികള്‍ നേടിയെടുത്ത കരാറുകളും വികസനത്തിന്റെ പാതയിലുള്ള പദ്ധതികളും സംബന്ധിച്ച തോതും ആരോഗ്യകരമായ നിലവാരത്തിലാണുളളത്.
കൂടാതെ ഡോളറിനെതിരായി രൂപയുടെ വിനിമയ നിരക്ക് റെക്കോഡ് താഴ്ചയിലേക്ക് വീണതും ഐടി വിഭാഗത്തിന് നേട്ടമാകും. അതേസമയം 2022-ല്‍ ഇതുവരെയായി ബിഎസ്ഇയുടെ ഐടി സൂചിക 25 ശതമാനത്തോളം തിരിച്ചടി നേരിട്ടു.
റിയല്‍ എസ്റ്റേറ്റ്
ഭവന യൂണിറ്റുകളുടെ ശക്തമായ വില്പനയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും മറ്റ് ആസ്തികളുടെ കൈമാറ്റത്തില്‍ പ്രകടമാക്കുന്ന പുരഗോതിയും 2022-ന്റെ രണ്ടാം അര്‍ധ വര്‍ഷത്തില്‍ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തെ നേട്ടക്കണക്കില്‍ മുന്‍നിരയില്‍ എത്തിച്ചേക്കും. റെറ (RERA) നിയമ ഭേദഗതിയും ജിഎസ്ടിയും പ്രാബല്യത്തിലായതും കോവിഡ് പ്രതിസന്ധിയുമൊക്ക റിയാല്‍റ്റി മേഖലയെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയില്‍ ഏറെക്കാലും തളച്ചിട്ടിരിക്കുകയായിരുന്നു എന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ സന്ദീപ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.
പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയതും അസംസ്കൃത വിഭവങ്ങളുടെ വിലക്കയറ്റവും ആശങ്കകളാണെങ്കിലും വില്പന പൊടിപൊടിക്കുകയാണ് എന്നതും ശ്രദ്ധേയം.
വാഹനാനുബന്ധ വ്യവസായ വിഭാഗം 2022-ന്റെ രണ്ടാം പകുതിയില്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ സാധ്യതയുണ്ടെന്ന് പൈപ്പര്‍ സെരികയിലെ ഫണ്ട് മാനേജരായ അഭയ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. പുതിയ മോഡലുകള്‍ രംഗത്തിറക്കുന്നതും കമ്മോഡിറ്റി വിലകള്‍ ഇടിയുന്നതു കാരണം ഉത്പാദന ചെലവ് കുറയുന്നതും നേട്ടമാണ്.
ബാങ്കിംഗ് വിഭാഗം ഓഹരികള്‍ ശക്തമായി മുന്നേറാനുള്ള സാധ്യതയുണ്ടെന്ന് ജാര്‍വീസിന്റെ സ്ഥാപകന്‍ സുമിത് ചന്ദ സൂചിപ്പിച്ചു. നിഷ്ക്രിയ ആസ്തികള്‍ കുറയുന്നതും വായ്പ വിതരണം മെച്ചപ്പെടുന്നതും ഉത്സവ സീസണ് അടുത്തുവരുന്നതും ബാങ്കിംഗ് മേഖലയ്ക്ക് ഗുണകരമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
