ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിലുള്ള ഓഹരികളില്‍ ട്രേഡര്‍മാര്‍ എന്നും നോട്ടം വെയ്ക്കാറുണ്ട്. F&O ഓഹരികളിലെ ബ്രേക്കൗട്ടും ബ്രേക്ക്ഡൗണും വലിയ ലാഭസാധ്യതകളാണ് തുറന്നുനല്കാറ്.
വ്യാഴാഴ്ച്ച F&O ട്രേഡര്‍മാരുടെ നോട്ടപ്പട്ടികയില്‍ കയറിക്കൂടിയ ഓഹരിയാണ് പവര്‍ ഫൈനാന്‍സ് കോര്പ്പറേഷന് (NSE: PFC).

ഈ കമ്പനിയെ അറിയില്ലേ? കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത സ്ഥാപനമാണിത്. വിപണി മൂല്യം 44,670 കോടി രൂപ.
കമ്പനിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം (പ്രൈസ്-ടു-ഏണിങ്സ്) 3.1 ആണ്. ഉയര്‍ന്ന ലാഭവിഹിതം മുന്‍നിര്‍ത്തി ചെറുകിട നിക്ഷേപകര്‍ വലിയ തോതില്‍ ഈ ഓഹരി സമാഹരിച്ച് വെച്ചിട്ടുണ്ട്. നിലവില്‍ 7.09 ശതമാനമാണ് സ്റ്റോക്കിലെ ഡിവിഡന്റ് യീല്‍ഡ്.
എന്നാല്‍ സമീപകാലത്തെ വിലചലനം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം, പവര്‍ ഫൈനാന്‍സ് ഓഹരികളില്‍ വില്‍പ്പന സജീവമായി നടക്കുകയാണ്. പ്രതിദിന ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്പ്' പാറ്റേണ്‍ ഓഹരികള്‍ വരച്ചുകാട്ടുന്നു. വിലയിടിവിനുള്ള സൂചനയാണിത്. അപ്ട്രെന്‍ഡില്‍ നിന്നും ഡൗണ്ട്രെന്ഡിലേക്ക് നീങ്ങുന്നുവെന്ന സ്ഥിരീകരണം 'ഡബിള്‍ ടോപ്പ്' ചാര്‍ട്ട് ചിത്രം നല്കുന്നു.
2023 മാര്‍ച്ച് 9 -ന് 170 രൂപ വരെയ്ക്കും ഉയരാന്‍ സ്റ്റോക്കിന് സാധിച്ചിരുന്നു. ശേഷം 145 രൂപ നിലവാരത്തിലേക്ക് തിരിച്ചെത്തി. ഇവിടുന്ന് ഒരിക്കല്‍ക്കൂടി 170 രൂപയിലേക്ക് കുതിക്കാനുള്ള ശ്രമം ഓഹരികള്‍ നടത്തി. പക്ഷെ വീണ്ടും താഴേക്ക് വീഴുന്ന സാഹചര്യമാണ് ഇപ്പോള്‍. ഡബിള്‍ ടോപ്പ് പാറ്റേണ്‍ പൂര്‍ണമല്ലെങ്കിലും സ്റ്റോക്ക് 145 രൂപ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന സൂചന ചാര്‍ട്ടില്‍ കാണാം.

Image Source: Investing.com
145 രൂപയിലാണ് പിന്തുണ ഒരുങ്ങുന്നത്. ഈ നിലവാരം തകരുന്ന പക്ഷം ഡബിള്‍ ടോപ്പ് പാറ്റേണ്‍ പൂര്‍ണമാവും. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 15 പോയിന്റ് വീഴ്ച്ച സ്റ്റോക്കില്‍ പ്രതീക്ഷിക്കാം. അതായത്, ഷോര്‍ട്ട് സെല്ലര്‍മാര്‍ക്ക് മികച്ച അവസരം മുന്നില്‍ ഒരുങ്ങുന്നു.
എവിടെ സ്റ്റോപ്പ് ലോസ് കരുതണം? മിക്കവര്‍ക്കും സംശയമുണ്ടായിരിക്കും. ഡബിള്‍ ടോപ്പ് പാറ്റേണിലൂടെയാണ് സ്റ്റോക്ക് കടന്നുപോകുന്നതെങ്കില്‍ മുന്‍പത്തെ രണ്ടു ഉയരങ്ങള്‍ സ്റ്റോപ്പ് ലോസായി വെയ്ക്കാം. പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ കാര്യത്തില്‍ 171 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കുന്നതാണ് ഉചിതം.
ഇതേസമയം, കൂടുതല്‍ റിസ്ക് എടുക്കാന്‍ താത്പര്യമുള്ള ട്രേഡര്‍മാര്‍ക്ക് സങ്കീര്‍ണമായ ഡെറിവേറ്റീവ് സ്ട്രാറ്റജി ഉപയോഗിച്ച് ബെയറിഷ് കാഴ്ച്ചപ്പാട് ഉപയോഗപ്പെടുത്താം.
വ്യാഴാഴ്ച്ച മാത്രം 4.30 രൂപയുടെ വിലയിടിവ് പവര്‍ ഫൈനാന്‍സ് കോര്പ്പറേഷന് ഓഹരികളില്‍ സംഭവിച്ചു. 165 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 161.60 രൂപയിലാണ് തിരശ്ശീലയിട്ടത്. ഒരുഘട്ടത്തില്‍ 159.40 രൂപ വരെയ്ക്കും ഓഹരി വില ഇടറിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications