ഓഹരി വിപണിയില്‍ സാധ്യതകള്‍ അനന്തമാണ്. എന്നാല്‍ കൃത്യസമയത്ത് അവസരം കണ്ടെത്തുകയാണ് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനം.
നിലവില്‍ ട്രേഡര്‍മാരുടെ നോട്ടപ്പട്ടികയില്‍ ഇടംപിടിച്ചു നില്ക്കുന്ന സ്റ്റോക്കാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. കാരണമെന്തെന്നോ?

ബ്രേക്കൗട്ട് മുനമ്പിലാണ് പിഡിലൈറ്റിന്റെ ഓഹരി വില. തിങ്കളാഴ്ച്ചത്തെ മാര്‍ക്കറ്റ് വീഴ്ച്ചക്കിടെ 0.96 ശതമാനം ഉയര്‍ന്ന് 'റേഞ്ച് ബ്രേക്കൗട്ട്' കുറിക്കാന്‍ ഒരു ശ്രമം പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് നടത്തി. എന്നാല്‍ ചൊവാഴ്ച്ച 2,360 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില ക്രമപ്പെട്ടു.
പ്രതിദിന ചാര്‍ട്ടില്‍ ബ്രേക്കൗട്ടിന്റെ വക്കത്ത് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഇപ്പോഴും തുടരുകയാണ്.
പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിനെ അറിയില്ലേ? രാജ്യത്തെ മുന്‍നിര പശ നിര്‍മാതാക്കളാണിവര്‍. വിപണി മൂല്യം 1.19 ലക്ഷം കോടി രൂപ.
പറഞ്ഞുവരുമ്പോള്‍ വന്‍കിട നിക്ഷേകരുടെ പോര്‍ട്ട്ഫോളിയോയിലെ സ്ഥിരം സാന്നിധ്യമാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയില്‍ 11.08 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 4.08 ശതമാനവും.
2023 ജനുവരി അവസനവാരം തൊട്ട് കണ്സോളിഡേഷന് ഘട്ടത്തിലൂടെയാണ് പിഡിലൈറ്റ് ഓഹരികള്‍ കടന്നുപോകുന്നത്.

കഴിഞ്ഞ രണ്ടുമാസമായി കാളകളും കരടികളും തമ്മില്‍ തുടരുന്ന വടംവലിയില്‍ കമ്പനിയുടെ ഓഹരി വില എങ്ങുംതൊടാതെ നില്ക്കുന്നു. ഇക്കാലയളവില്‍ 2,250 - 2,355 രൂപ റേഞ്ചിലാണ് പിഡിലൈറ്റ് ഓഹരികളുടെ സഞ്ചാരം.
മാര്‍ച്ച് ആദ്യവാരം റേഞ്ച് ബ്രേക്കൗട്ടിന് ഓഹരികള്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഡൗണ്‍ട്രെന്‍ഡ് പിടികൂടി. എന്നാല്‍ ഇപ്പോള്‍, വീണ്ടും ബ്രേക്കൗട്ടിന് മുതിരുകയാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്.
പ്രതിദിന ചാര്‍ട്ടില്‍ 2,460 രൂപയിലാണ് ആദ്യത്തെ കടമ്പ ഒരുങ്ങുന്നത്. ലോങ് പൊസിഷനുകള്‍ക്കുള്ള ആദ്യ ടാര്‍ഗറ്റായി ഈ വിലനിലവാരം പരിഗണിക്കാം. സമീപകാലത്തെ റേഞ്ച് വിലയിരുത്തുമ്പോള്‍ ഹ്രസ്വകാലം കൊണ്ട് 2,460 രൂപയിലേക്ക് സ്റ്റോക്ക് അടിവെച്ച് കയറാനുള്ള സാധ്യത കൂടുതല്‍.
ഇതേസമയം, ബാങ്കിങ് രംഗത്തെ തകര്‍ച്ച മുന്‍നിര്‍ത്തി ആഗോള വിപണികളില്‍ ചാഞ്ചാട്ടം രൂക്ഷമാണ്. ഇന്ത്യന്‍ വിപണിയിലും ആശങ്ക പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് കൃത്യമായ സ്റ്റോപ്പ് ലോസ് കരുതി വേണം ട്രേഡര്‍മാര്‍ പിഡിലൈറ്റ് ഇന്ഡസ്ട്രീസില് നോട്ടം വെയ്ക്കാന്‍. ഡെറിവേറ്റീവ് പൊസിഷനിലാണ് ശ്രദ്ധയെങ്കില്‍ കൂടുതല്‍ ജാഗ്രത വേണം.
വീണ്ടുമൊരു ഇറക്കമാണ് കാണുന്നതെങ്കില്‍ 2,250 രൂപയില്‍ സ്റ്റോക്കിന് പിന്തുണയുണ്ട്. സ്പോട് മാര്‍ക്കറ്റില്‍ ഈ നിലവാരം സ്റ്റോപ്പ് ലോസായി കരുതാം.
എന്നാല്‍ ഡെറിവേറ്റീവ് പൊസിഷന്‍ എടുക്കുന്നവര്‍ക്ക് ഇത്രയും വീഴ്ച്ച കണ്ടുനില്ക്കാന് സാധ്യമല്ല. ഓപ്ഷന് ട്രേഡര്‍മാര്‍ പൊസിഷന്‍ ഹെഡ്ജ് ചെയ്യുന്നതാണ് ഉത്തമമായ രീതി. അല്ലെങ്കില്‍ 2,320 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications