ധനമന്ത്രിയുടെ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നേട്ടം ഓഹരി വിപണിയിൽ പ്രകടമായില്ല. ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 12700 ന് താഴേയ്ക്ക് എത്തി. സെൻസെക്സ് 236.48 പോയിൻറ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 43357.19 ൽ എത്തി. നിഫ്റ്റി 58.40 പോയിൻറ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 12690.80 ൽ എത്തി.
നേട്ടവും നഷ്ടവും
ഏകദേശം 1531 ഓഹരികൾ ഇന്ന് മുന്നേറി, 1117 ഓഹരികൾ ഇടിഞ്ഞു, 185 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എസ്‌ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി എന്നിവയ്ക്കാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ഗ്രാസിം, എച്ച്.യു.എൽ, ശ്രീ സിമൻറ്സ്, ഹിൻഡാൽകോ, ഐ.ടി.സി തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. മേഖല സൂചികകളിൽ ബാങ്ക്, മെറ്റൽ മറ്റ് ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5, 1.2 ശതമാനം വീതം ഉയർന്നു.
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ദ്രവ്യത, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, അടിസ്ഥാന സൌകര്യ വികസനം എന്നിവയെ ലക്ഷ്യം വച്ചുള്ളവയായിരുന്നു. പ്രൈമറി റെസിഡൻഷ്യൽ യൂണിറ്റുകൾ രണ്ട് കോടി രൂപ വരെ വാങ്ങുന്നതിനുള്ള നികുതിയിളവുകളുമായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള അധിക വിഹിതം, പുതിയ വീട് വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നതാണ്.
നേട്ടങ്ങൾ ആർക്ക്?
നികുതി ഇളവുകൾ പ്രഖ്യാപിച്ച ധനമന്ത്രിയുടെ പുതിയ നടപടികൾ ഡെവലപ്പർമാരിലും വീട് വാങ്ങുന്നവരിലും നല്ല സ്വാധീനം ചെലുത്തും. മാത്രമല്ല ശക്തമായ വീണ്ടെടുക്കൽ വീടുകളുടെ ആവശ്യം ഉറപ്പാക്കുകയും ചെയ്യും. രാസവളങ്ങൾക്കായി 65,000 കോടി രൂപ സബ്‌സിഡി പ്രഖ്യാപിക്കുന്നത് ഗ്രാമീണ, കാർഷിക മേഖലകളെ സഹായിക്കും.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
