റിലയൻസ് വാർഷിക പൊതുയോഗത്തെ തുടർന്ന് ആർഐഎൽ ഓഹരികൾ 6% ഇടിഞ്ഞതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്നത്തെ നേട്ടം അവസാന മണിക്കൂറിൽ നഷ്ടത്തിലായി. എന്നാൽ ഐടി ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പദ്ധതികൾ പ്രകാരം സൗദി അരാംകോയുമായുള്ള നിർദ്ദിഷ്ട കരാർ പുരോഗമിച്ചിട്ടില്ലെന്ന് റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞതിനെത്തുടർന്ന് ഓഹരി കുത്തനെ ഇടിഞ്ഞത്.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 19 പോയിന്റ് ഉയർന്ന് 36,052 ലെത്തി. നിഫ്റ്റി സൂചിക 28 പോയിൻറ് ഉയർന്ന് 10,635 ൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിൽ ബ്രോഡ് മാർക്കറ്റ് ഇടിഞ്ഞു. നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചികകൾ യഥാക്രമം 0.61 ശതമാനവും 0.07 ശതമാനവും ഇടിഞ്ഞു. വിപ്രോ, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്യട. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, സീ എന്റർടൈൻമെന്റ്, ഗെയിൽ, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ഏറ്റവും മികച്ച പ്രകടന സൂചികയായ നിഫ്റ്റി ഐടി 5.34 ശതമാനം ഉയർന്നു. നിഫ്റ്റി റിയൽറ്റി ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ചു. 2.15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ ആർഐഎല്ലിന്റെ ഓഹരികൾ ആറ് ശതമാനം ഇടിഞ്ഞു. ഗൂഗിളുമായുള്ള തന്ത്രപരമായ പങ്കാളിത്തം, ഇന്ത്യയിലെ 5 ജി സൊല്യൂഷനുകളുടെയും ഉൽപ്പന്നങ്ങളുടെയും വികസനം, ജിയോ ഗ്ലാസ് എന്നിവയും എജിഎമ്മിലെ കമ്പനിയുടെ പ്രധാന പ്രഖ്യാപനങ്ങൾ ആയിരുന്നു.
2020 ന്റെ ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 2.8 ശതമാനം തുടർച്ചയായി വർദ്ധനയുണ്ടായതിനെത്തുടർന്ന് വിപ്രോയുടെ ഓഹരി വില 15 ശതമാനം വർധിച്ചു. ഓഹരി വില 15 ശതമാനം ഉയർന്ന് 258.80 രൂപയിലെത്തി. 1,082 എൻഎസ്‌ഇ ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ 747 നേട്ടങ്ങൾ രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
