തുടര്‍ച്ചയായ നാല് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 111 പോയിന്റ് ഉയര്‍ന്ന് 16,049-ലും സെന്‍സെക്സ് 345 പോയിന്റ് കുതിച്ച് 53,761-ലും ക്ലോസ് ചെയ്തു.
നേട്ടത്തോടെയാണ് സൂചികകള്‍ വ്യാപാരം ആരംഭിച്ചതെങ്കിലും ഉയര്‍ന്ന നിലവാരങ്ങളില്‍ പിടിച്ചു നില്ക്കാന് കഴിയാതെ താഴേക്ക് വീണു. എന്നാല്‍ ഉച്ചയ്ക്കു ശേഷമുള്ള കുതിപ്പില്‍ സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇതോടെ നിഫ്റ്റിക്ക് നിര്‍ണായകമായ 16,000 നിലവാരം തിരിച്ചു പിടിക്കാന്‍ സാധിച്ചതും നേട്ടമായി. ഓട്ടോ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റം സൂചികകള്‍ക്ക് പിന്തുണയേകി.
അതേസമയം ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് താഴ്ന്ന നിലവാരമായ 79.80-നും 79.98-നും ഇടയിലാണ് ഇന്ന് വ്യാപാരം ചെയ്യപ്പെട്ടത്.
വിപണി ഈയാഴ്ച
- തുടര്‍ച്ചയായ മൂന്ന് ആഴ്ചകളിലെ മുന്നേറ്റത്തിന് വിരാമം. പ്രധാന സൂചികകള്‍ ഈ വ്യാപാര ആഴ്ചയില്‍ 1 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
- നിഫ്റ്റി സൂചികയില്‍ എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടു.
- ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്കും 1 ശതമാനത്തിലേറെ താഴ്ന്നു.
- ഭൂരിഭാഗം ഓഹരി വിഭാഗം സൂചികളും ആഴ്ചക്കണക്കില്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
- നിഫ്റ്റി എനര്‍ജി സൂചിക 2.5 ശതമാനം നേട്ടത്തോടെ മുന്നിലെത്തി.
- മൂന്ന് ആഴ്ചത്തെ മുന്നേറ്റങ്ങള്‍ക്ക് ശേഷം ഈ വ്യാപാര ആഴ്ചയില്‍ ഐടി സൂചിക 6 ശതമാനത്തോളം നഷ്ടം കുറിച്ചു.
- ഒരു മാസത്തിനിടയില്‍ ഐടി സൂചിക നേരിട്ട കനത്ത തിരിച്ചടിയാണ്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,145 ഓഹരികളില്‍ 1,003 എണ്ണം മുന്നേറ്റത്തോടെയും 823 ഓഹരികള്‍ നഷ്ടത്തോടെയും ഇന്ന് അവസാനിപ്പിച്ചു. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.12-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.57-ലേക്ക് താഴ്ന്നിരുന്നു. അതേസമയം വ്യാപാരത്തിന്റെ ഇടവേളയില്‍ അസ്ഥിരത പ്രകടമായിരുന്നിട്ടും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്കുകള്‍ 4 ശതമാനത്തോളം ഇടിഞ്ഞ് 17.60-ലേക്ക് താഴ്ന്നത് ശ്രദ്ധേയവും ആശ്വാസവുമേകുന്ന ഘടകവുമായി.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, പിസ്യു ബാങ്ക്, ഐടി സൂചികകളാണ് നഷ്ടം നേരിട്ടത്. അതേസമയം ഓട്ടോ സൂചിക 2 ശതമാനവും എഫ്എംസിജി സൂചിക 1.47 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക 1.45 ശതമാനം വീതവും മുന്നേറി.
അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ മിഡ് കാപ് സൂചിക 0.77 ശതമാനവും സ്മോള്‍ കാപ് സൂചിക 0.34 ശതമാനവും നേടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 35 എണ്ണം നേട്ടത്തിലും 15 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം-ഃ- ടാറ്റ കണ്‍സ്യൂമര്‍ 3.27 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.89 %, ടൈറ്റന് കമ്പനി 2.89 %, ടാറ്റ മോട്ടോര്‍സ് 2.51 %, എല്‍ & ടി 2.42 %, എച്ച്ഡിഎഫ്സി 2.37 % വീതവും മുന്നേറി.
- നഷ്ടം-ഃ- ടാറ്റ സ്റ്റീല്‍ -2.64 %, പവര്‍ ഗ്രിഡ് -2.63 %, എച്ച്സിഎല്‍ ടെക്നോളജീസ് -2.23 %, വിപ്രോ -1.98 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.28 %, ഡോ. റെഡ്ഡീസ് -0.94 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications