രണ്ടു ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ബാങ്കിംഗ്, ഐടി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് കരുത്തേകിയത്. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റി 158 പോയിന്റ് കുതിച്ചുയര്‍ന്ന് 16,642-ലും സെന്‍സെക്സ് 548 പോയിന്റ് മുന്നേറ്റത്തോടെ 55,816-ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.
എഫ്ഒഎംസി യോഗം
ഇന്നു ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ പുറത്തുവരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ആഗോള വിപണികള്‍ക്ക് തന്നെ ഏറെ നിര്‍ണായകമാണ്. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.75 ശതമാനം വര്‍ധനയാണ് പൊതുവില്‍ വിപണി പ്രതീക്ഷിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പം റെക്കോഡ് നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 1 ശതമാനം നിരക്കില്‍ പലിശ വര്‍ധിപ്പിക്കാനാണ് ഫെഡ് റിസര്‍വ് തീരുമാനിക്കുന്നതെങ്കില്‍ വിപണിക്ക് തിരിച്ചടിയാകും.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്നു ട്രേഡ് ചെയ്യപ്പെട്ട ആകെ 2,140 ഓഹരികളില്‍ 1,059 എണ്ണവും മുന്നേറ്റം രേഖപ്പെടുത്തി. 787 ഓഹരികള്‍ ഇടിവോടെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.29 നിരക്കിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 0.35 നിരക്കിലായിരുന്നു. എഡി റേഷ്യോ ഉയര്‍ന്നത് ബുള്ളുകള്‍ തിരിച്ചു വരാനുള്ള ശ്രമം ഊര്‍ജിതമാക്കിയതിന്റെ സൂചനയാണ്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 3 ശതമാനത്തോളം വര്‍ധിച്ച് 18.17-ലേക്കെത്തി.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ എല്ലാം നേത്തോടെയാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, ഫാര്‍മ, പിഎസ്യു ബാങ്ക്, ഹെല്‍ത്ത്കെയര്‍ സൂചികകള്‍ 2 ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, റിയാല്‍റ്റി, പ്രൈവറ്റ് ബാങ്ക്, ഓയില്‍ & ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടവും കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി മിഡ് കാപ്-100 സൂചിക മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ സ്മോള്‍ കാപ്-100 സൂചികയില്‍ ഫ്ലാറ്റ് ക്ലോസിങ്ങായിരുന്നു. മിഡ് കാപ് സൂചിക 1.11 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ സ്മോള്‍ കാപ് സൂചികയില്‍ മാറ്റമില്ലായിരുന്നു. ഇതിനിടെ വില്ക്കാന് ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് 92 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും വാങ്ങാന്‍ ആരും സന്നദ്ധരാകാത്തതിനാല്‍ 56 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്.
അതുപോലെ എന്‍എസ്ഇയില്‍ ബുധനാഴ്ച നടന്ന വ്യാപാരത്തിനിടെ 35 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 29 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 46 എണ്ണവും നേട്ടത്തോടെയും 4 ഓഹരികള്‍ മാത്രം നഷ്ടത്തിലും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം-ഃ-: സണ്‍ ഫാര്‍മ 3.18 %, എസ്ബിഐ 2.75 %, ഡിവീസ് ലാബ് 2.63 %, എല്‍ & ടി 2.52 %, ടിസിഎസ് 2.31 %, ബജാജ് ഫൈനാന്‍സ് 2.29 % വീതവും നേട്ടത്തില്‍ ക്ലോസ ചെയ്തു.
- നഷ്ടം-ഃ-: ഭാരതി എയര്‍ടെല്‍ -1.33 %, ബജാജ് ഓട്ടോ -1.09 %, എച്ച്ഡിഎഫ്സി ലൈഫ് -0.33 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -0.32 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
