തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. പണപ്പെരുപ്പം ശമിക്കുകയാണെന്ന അനുമാനവും വിദേശ നിക്ഷേപകര്‍ ഓഹരി വങ്ങിക്കൂട്ടുന്നതും കുതിപ്പിന് തുണയേകുന്നു. ഇതിനോടൊപ്പം രാജ്യാന്തര വിപണിയില്‍ കമ്മോഡിറ്റി വില താഴുന്നതും മുന്നേറ്റത്തിനെ തുണയ്ക്കുന്ന ഘടകമാണ്.
ഏഴാം ദിവസവും പ്രധാന സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെ 2022-ലെ ഏറ്റവും വിജയകരമായ റാലിയെന്ന വിശേഷണവും കരസ്ഥമാക്കി. ഇതോടെ ഏപില്‍ 5-നു ശേഷം സെന്‍സെക്സ് സൂചിക നിര്‍ണായകമായ 60,000 നിലവാരവും ഭേദിച്ചു മുന്നേറി.
ഇന്ന് ഓട്ടോമൊബീല്‍ വിഭാഗം ഒഴികെ ബാക്കിയെല്ലാ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി. ഐടി ഓഹരികളില്‍ വന്‍ ആവേശം പ്രകടമായിരുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 119 പോയിന്റ് നേട്ടത്തോടെ 17,944-ലും സെന്‍സെക്സ് 418 പോയിന്റ് കുതിച്ച് 60,260-ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
പ്രധാന സൂചികയായ നിഫ്റ്റി, ഫോളിങ് ട്രെന്‍ഡ്ലൈനിന്റെ മുകളില്‍ തുടരുന്നത് ബുള്ളുകള്‍ക്ക് ആവേശം പകരുന്ന ഘടകമാണ്. സൂചികയില്‍ യാതൊരുവിധ ദുര്‍ബലാവസ്ഥയും പ്രകടമാകാത്തതിനാല്‍ ട്രെന്‍ഡ് പോസിറ്റീവായി തുടരും. പ്രധാന ടെക്നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്ഐ കടുതത് ഓവര്‍ബോട്ട് (Overbougth) മേഖലയില്‍ ആണ് തുടരുന്നതെങ്കിലും ബെയറിഷ് ക്രോസ്ഓവര്‍ പ്രകടമാക്കിയിട്ടില്ല. ഇതും കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്. നിഫ്റ്റിയില്‍ തൊട്ടടുത്ത പ്രതിരോധം 18,000/ 18,100 മേഖലകളിലും സപ്പോര്‍ട്ട് 17,700 നിലവാരത്തിലും പ്രതീക്ഷിക്കാം.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ബുധനാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട 2,178 ഓഹരികളില്‍ 1,110 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കി 686 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.57 നിരക്കിലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച എഡി റേഷ്യോ 1.50 ആയിരുന്നു. എഡി റേഷ്യോ ഉയരുന്നത് വിശാല വിപണിയില്‍ ബുള്ളുകളുടെ ആധിപത്യം സൂചിപ്പിക്കുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ഇന്നും കാര്യമായ മാറ്റമില്ലാതെ 17.68-ല്‍ ക്ലോസ് ചെയ്തു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മിഡ് കാപ്-100 സൂചിക 0.47 ശതമാനം നേട്ടം കരസ്ഥമാക്കിയപ്പോള്‍ സ്മോള്‍ കാപ്-100 സൂചിക 0.49 ശതമാനം മുന്നേറ്റവും രേഖപ്പെടുത്തി. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
2.26 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്യു ബാങ്ക് വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി-50 സൂചികയിലെ 33 ഓഹരികള്‍ മുന്നേറ്റത്തോടെയും 17 എണ്ണം ഇടിവോടെയുമാണ് ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
- നേട്ടം-: ബജാജ് ഫിന്‍സേര്‍വ് 5.59 %, എച്ച്ഡിഎഫ്സി ലൈഫ് 3.43 %, ഹീറോ മോട്ടോ കോര്‍പ് 3.20 %, ബജാജ് ഫിനാന്‍സ് 3.07 %, ഭാരതി എയര്‍ടെല്‍ 2.77 %, ടെക് മഹീന്ദ്ര 2.53 % വീതവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
- നഷ്ടം-: അപ്പോളൊ ഹോസ്പിറ്റല്‍സ് -1.09 %, ടാറ്റ മോട്ടോര്‍സ് -1.06 %, എം & എം -1.04 %, മാരുതി സുസൂക്കി -0.81 %, സിപ്ല -0.73 %, അള്‍ട്രാടെക് സിമന്റ് -0.69 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
