ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ആറാം ദിനവും നേട്ടത്തില്‍. അനുകൂല ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പിന്‍ബലത്തില്‍ തുടരുന്ന മുന്നേറ്റം നാല് മാസത്തിനിടയിലെ മികച്ച വ്യാപാര ആഴ്ചയായും രേഖപ്പെടുത്തി. പ്രധാന സൂചികകളായ നിഫ്റ്റി 114 പോയിന്റ് മുന്നേറി 16,719-ലും സെന്‍സെക്സ് 390 പോയിന്റ് വര്‍ധിച്ച് 56,072-ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങുന്ന പക്ഷത്തേക്ക് മാറിയതും പണപ്പെരുപ്പ ഭീഷണിയുടെ കാഠിന്യം വരും നാളുകളില്‍ കുറയാമെന്ന അനുമാനവും കോര്‍പറേറ്റ് പ്രവര്‍ത്തന ഫലങ്ങളും വിപണിക്ക് ഗുണകരമായ ആഭ്യന്തര ഘടകങ്ങളായി മാറി.
അതേസമയം അടുത്തയാഴ്ച ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ കടുത്ത തോതിലുള്ള പലിശ നിരക്ക് വര്‍ധന ഉണ്ടായേക്കില്ലെന്ന നിഗമനങ്ങളും ക്രൂ്ഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ നിലവാരത്തിനും താഴേക്ക് വീണതും യുഎസ് ബോണ്ട് യീല്‍ഡ് നിരക്ക് 3 ശതമാനത്തില്‍ താഴെ തുടരുന്നതും ആഗോള തലത്തില്‍ നിന്നും വിപണിക്ക് അനുകൂല കാരണങ്ങളാകുന്നു.
വിപണി ഈയാഴ്ച
- നിഫ്റ്റി സൂചിക 4 ശതമാനത്തിലേറെ മുന്നേറി.
- നിഫ്റ്റി ബാങ്ക് & പിഎസ്യു ബാങ്ക് വിഭാഗം സൂചികകളാണ് നേട്ടക്കണക്കില്‍ മുന്നില്‍.
- പിഎസ്യു ബാങ്ക് സൂചിക 8 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 6 ശതമാനത്തിലേറെയും ഉയര്‍ന്നു.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് ഓഹികളാണ് നിഫ്റ്റി സൂചികയില്‍ ഏറ്റവുമധികം നേട്ടമുണ്ടായിക്കിയത്.
- ആക്സിസ് ബാങ്ക് 10 ശതമാനത്തിലേറെയും ഗ്രാസിം/ ഹിന്‍ഡാല്‍കോ/ യുപിഎല്‍ എന്നിവ 8 ശതമാനത്തിലധികവും വര്‍ധന രേഖപ്പെടുത്തി.
- വിദേശ നിക്ഷേപകര്‍ 5,000 കോടിയോളം രൂപയ്ക്ക് ഓഹരികള്‍ വാങ്ങി.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച ട്രേഡ് പൂര്‍ത്തിയാക്കിയ 2,139 ഓഹരികളില്‍ 988 എണ്ണം നേട്ടത്തോടെയും 849 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ ആകെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.13-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.71 നിലവാരത്തിലായിരുന്നു. എഡി അനുപാതം താഴ്ന്നത് ഓഹരികളിലെ ലാഭമെടുപ്പിനെ സൂചിപ്പിക്കുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്ക് 1.23 ശതമാനം ഇടിഞ്ഞ് 16.65-ലേക്ക് താഴ്ന്നത് ശ്രദ്ധേയമായി.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നഷ്ടത്തിലും 11 സൂചികകള്‍ നേട്ടത്തോടെയും ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി ഐടി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളാണ് അര ശതമാനത്തോളം നഷ്ടം നേരിട്ടത്. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക് വിഭാഗം സൂചികകള്‍ 1.5 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി.
അതുപോലെ എന്‍എസ്ഇയിലെ 49 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 15 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 27 എണ്ണം നേട്ടത്തിലും 23 ഓഹരികള്‍ നഷ്ടത്തോടെയും ഇന്ന് ക്ലോസ് ചെയ്തു.
- നേട്ടം-ഃ- അള്‍ട്രാടെക് സിമന്റ് 4.90 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 3.37 %, യുപിഎല്‍ 2.85 %, എച്ച്ഡിഎഫ്സി ബാങ്ക് 2.47 %, എച്ച്ഡിഎഫ്സി 2.39 %, ആക്സിസ് ബാങ്ക് 2.16 % വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം-ഃ- ടാറ്റ കണ്‍സ്യൂമര്‍ -1.87 %, ഇന്‍ഫോസിസ് -1.75 %, എന്‍ടിപിസി -1.09 %, പവര്‍ ഗ്രിഡ് കോര്പറേഷന് -1.04 %, ബിപിസിഎല്‍ -0.90 %, വിപ്രോ -0.82 % വീതം നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
